SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.14 AM IST

ജോജു ജോർജിന്റെ വരവ് ജൂൺ 12ന്

ss

ജോജു ജോർജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം വരവ് ട്രെയിലർ പുറത്ത്. ജൂൺ 12ന് റിലീസ് ചെയ്യുന്ന ചിത്രം കാട്ടുങ്കൽ പോളച്ചന്റെ പത്തു ദിവസത്തെ പരോളിനിടയിലൂടെയാണ് കഥയുടെ സഞ്ചാരം . ജോജു ജോർജിന്റെ മാസ് വരവും ഹൈവോൾട്ടേജ് ഇടിയുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പരോളിലിറങ്ങിയ പോളച്ചൻ ..ഇന്ന് പലരുടെയും പേടിസ്വപ്നം തന്നെയാണ്... പോളച്ചന്റെ വരവാണ് ഇവിടെ തകർത്ത് ആഘോഷിക്കപ്പെടു ന്നത്.... മികച്ച എട്ട് ആക്ഷൻ സീനുകൾ വരവിന്റെ മറ്റൊരു ഹൈലൈറ്റായിരിക്കും . മുരളി ഗോപി അവതരിപ്പിക്കുന്ന മേടയിൽ കൊച്ച് എന്ന കഥാപാത്രം കഥയിൽ സുപ്രധാനമാണ്. അർജുൻ അശോകൻ, ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൽ, സാനിയ അയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ എന്നിവരോടൊപ്പം സുകന്യ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നിവരും സാന്നിദ്ധ്യമാകുന്നു. രചന എ.കെ. സാജൻഷ

ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ആണ് നിർമ്മാണം. ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ് പി.ആർ. ഒ വാഴൂർജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY