
വർഷങ്ങൾക്കുശേഷം ജയറാം - ഉർവശി കോമ്പോ ഒരുമിക്കുന്ന പരിമള ആന്റ് കോ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഏറെ കൗതുകം ഉണർത്തുന്നതാണ് ടീസർ.ഒരു ഒൗട്ട് ആന്റ് ഒൗട്ട് ഫൺ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം തമിഴിലാണ്. പ്രശസ്ത സംവിധായകൻ പാണ്ഡിരാജ് ഒരുക്കുന്ന ചിത്രത്തിൽ സംവിധായകൻ മിഷ്കിൻ പ്രധാന വേഷം അവതരിപ്പിക്കുന്നു. യോഗി ബാബു, പ്രശസ്ത കൊറിയോഗ്രാഫർ സാന്റി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക, സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരും ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നു.
ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ് കരനും പസംഗ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ പാണ്ഡിരാജും ചേർന്നാണ് നിർമ്മാണം.ജോർജ് ഡി. വില്യംസ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഫോക്സിൻ ആണ് സംഗീതം. പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും ടി. രാമലിംഗം കലാസംവിധാനവും നിർവഹിക്കുന്നു.കലൈകിംഗ്സൺ ആണ് ആക്ഷൻ കൊറിയോഗ്രാഫി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
