SignIn
Kerala Kaumudi Online
Thursday, 25 June 2026 8.59 AM IST

സന്ദീപ് പ്രദീപിന്റെ കളർ പടം കോസ്മിക് സാംസൺ ഫസ്റ്റ് ലുക്ക്

sss




യുവതാരം സന്ദീപ് പ്രദീപ് നായകനായി അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന കോസ്മിക് സാംസൺ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.സന്ദീപ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്തിറങ്ങിയത്, ഫാന്റസി വിഭാഗത്തിൽ പെടുന്ന ചിത്രമായായിരിക്കും എന്നാണ് സൂചന.മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് മറ്റു താരങ്ങൾ.

വീക്കെൻഡ് ബ്ലോക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സഹരചയിതാവ്- അഭികേർഷ് വസന്ത്. ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ),ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

എക്സികുട്ടീവ് പ്രൊഡ്യൂസർ - ബിനോ ടി എബ്രഹാം.പ്രൊജക്ട് ഡിസൈൻ- സെഡിൻ പോൾ, കെവിൻ പോൾ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒക്ടോബറിൽ ചിത്രം പ്രദർശനത്തിന് എ

ത്തും. പി.ആർ.ഒ- ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY