SignIn
Kerala Kaumudi Online
Sunday, 12 July 2026 6.09 AM IST

രാകുൽ പ്രീത് സിംഗ് ഇനി ശൂർപ്പണക

ss

ശൂർപ്പണ ആകാൻ രാകുൽ പ്രീത് സിംഗ് രാമായണ ഭാഗം 1 ലൊക്കേഷനിൽ എത്തി. രാകുലിന്റെ കരിയറിൽ വഴിത്തിരിവായിരിക്കും കഥാപാത്രം എന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായി വിശേഷിപ്പിക്കുന്ന രാമായണയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് രാകുൽ പ്രീത് സിംഗ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ ആണ് രാമൻ.

രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിൽ സായ് പല്ലവി സീതയും യാഷ് രാവണനും രവിദുബെ ലക്ഷ്മണനും സണ്ണി ഡിയോൾ ഹനുമാനും ആണ് . ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്രീധർ രാഘവൻ ആണ്. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് സംഗീതം.

പ്രൈം ഫോക്കസ് സ്റ്റുഡിയോസ്,​ എട്ടുതവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ ഇഫക്ട്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജി, യാഷിന്റെ മോൺസ്റ്റാർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് നിർമ്മാണം.

രാമായണം = ഭാഗം 1 ദീപാവലിക്ക് ലോകമെമ്പാടും റിലീസ് ചെയ്യും. രണ്ടാം ഭാഗം 2027 ദീപാവലിക്ക് പുറത്തിറങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY