SignIn
Kerala Kaumudi Online
Sunday, 12 July 2026 6.09 AM IST

പരിപാടിയിൽ അതിഥി താരമായി സൈജു കുറുപ്പ്

ss

നായികയെ തീരുമാനിച്ചില്ല

പണിക്കുശേഷം ജോജു ജോർജ് രചനയും സംവിധാനവും നിർവഹിച്ച് നായകനാകുന്ന പരിപാടി എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ സൈജു കുറുപ്പ്. സിംഗിൾ ഹീറോയായി എത്തിയ മോഹിനിയാട്ടം 50 കോടി ക്ളബിൽ ഇടം പിടിച്ചതിനു പിന്നാലെ സൈജു കുറുപ്പ് അഭിനയിക്കുന്ന ചിത്രം ആണ് പരിപാടി.ജോജു ജോ‌ർജിനൊപ്പം നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. നായികയെ തീരുമാനിച്ചില്ല. ഡീലക്സ് ബെന്നി എന്ന കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടിയിൽ പുരോഗമിക്കുന്നു. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം.നൂറു ദിവസത്തിനടുത്ത് ചിത്രീകരണമുണ്ട്. തൃശൂരും വയനാടും ലൊക്കേഷനാണ്.യൂറോപ്യൻ രാജ്യങ്ങളിലും ചിത്രീകരണമുണ്ട്. 2018 , മാളികപ്പുറം , രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന പരിപാടിയുടെ ക്യാമറ രാജീവ് രവി ആണ്. സംഘട്ടനം അൻപറിവ് , സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പരിപാടി . ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈൻ : അജയൻപി അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബുl മോഹൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം : ഗോപകുമാർ ജികെ, നിർമ്മാണ നിർവഹണം : വർക്കി ജോർജ്, നിർമാണ നിയന്ത്രണം : ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം : മെൽവി ജെ, മേക്കപ്പ് : ഷമീർ ശാം, രൂപപരിവർത്തന ചമയം : എൻ ജി റോഷൻ, വിഎഫ്എക്സ് : ലിറ്റിൽ ഹിപ്പോ, മുഖ്യ സഹസംവിധായകൻ : ഷെല്ലി ശ്രീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY