SignIn
Kerala Kaumudi Online
Thursday, 25 June 2026 5.51 AM IST

വിഷ്‌ണു വിശാലിനെ മലർത്തി അടിക്കാൻ ഐശ്വര്യലക്ഷ്മി

ss

ഗാട്ട കുസ്തി ജൂലായ് 3ന്

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്‌മി എന്നിവരെ പ്രധാന കഥാപാത്രമാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോർട്സ് ഡ്രാമ ചിത്രം ഗാട്ട കുസ്‌തി 2 എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ജൂലായ് 3ന് റിലീസ് ചെയ്യും. ഐശ്വര്യ ലക്ഷ്‌മിയുടെ തകർപ്പൻ പെർഫോമൻസ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകർഷണം. വീരയുടെയും കാർത്തിയുടെയും അവരുടെ മകളുടെയും ഇടയിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ. കഥാപാത്രത്തിനുവേണ്ടി ഐശ്വര്യ ലക്ഷ്‌മി ഗുസ്തി പഠിച്ചിരുന്നു. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് മറ്റു താരങ്ങൾ. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. ഇടവേളയ്ക്കുശേഷം ഐശ്വര്യ ലക്ഷ്‌മി നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രം ആണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, AISWARYA LEKSHMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY