SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.04 AM IST

ആദ്യ ദിന പ്രീ സെയിൽ 15 കോടി നേടി ദൃശ്യം 3, ജോർജ് കുട്ടിയുടെ ടൈം

ss

മൂന്നാം നാൾ റിലീസ്

ആരാധകലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 മേയ് 21ന് റിലീസ് ചെയ്യുമ്പോൾ ആദ്യ ദിനം ആഗോള പ്രീ സെയിൽ വഴി ഇതുവരെ നേടിയത് 15 കോടി രൂപ. ഈ കളക്ഷൻ ഇനിയും കൂടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. അഡ്വാൻസ് ബുക്കിംഗ് കേരള പ്രീ സെയിൽ മാത്രം 3 കോടി കവിഞ്ഞു. മോഹൻലാൽ ചിത്രങ്ങളിൽ അഡ്വാൻസ് പ്രീ സെയിൽ കളക്ഷനിൽ 'തുടരും" സിനിമയെ ദൃശ്യം 3 മറികടന്നു. മലൈക്കോട്ടൈ വാലിബനും എമ്പുരാനും മാത്രമാണ് പ്രീ സെയിൽ കളക്ഷനിൽ മോഹൻലാൽ ചിത്രങ്ങളിൽ ദൃശ്യം 3ക്കു മുന്നിൽ.

മോഹൻലാലിന്റെ ജന്മദിനത്തിൽ ദൃശ്യം 3 റിലീസ് ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാലുവർഷത്തിനുശേഷം ഉണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നത്. ചിത്രീകരണം പൂർത്തിയാകും മുൻപ് 350 കോടി ക്ളബിൽദൃശ്യം 3 ഇടംപിടിച്ചിരുന്നതാണ് .ദൃശ്യം 3യുടെ ലോകമെമ്പാടും ഉള്ള മുഴുവൻ തിയേറ്റർ അവകാശങ്ങളും ഡിജിറ്റൽ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ടു ഭാഗങ്ങളുടെയും വിജയം മൂന്നാം ഭാഗവും നേടും എന്നാണ് പ്രതീക്ഷ. മീന, എസ്തർ അനിൽ, അൻസിബ ഹസൻ , മുരളി ഗോപി,സിദ്ധിഖ്, ആശ ശരത്, ശാന്തി മായാദേവി, വീണ നന്ദകുമാർ, ശിവ ഹരിഹരൻ എന്നിവരാണ് മറ്റു താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DRISHYAM 3, CINEMA, RELEASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY