SignIn
Kerala Kaumudi Online
Thursday, 18 June 2026 6.11 AM IST

അച്യുത അവതാരം ടീസർ

ss

സൈബർ ലോകത്തെ ചതിക്കുഴികളുമായി എത്തുന്ന ‘അച്യുത അവതാരം’. ടീസർ പുറത്തിറങ്ങി. പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ.ജി.നായർ എന്നിവരോടൊപ്പം നിരവധി അന്യഭാഷ താരങ്ങളും വേഷമിടുന്നു. കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം തെലുങ്ക്, കന്നട , തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ടീസറിൽ നായികയായ മാളവിക നന്ദനും ചുറ്റും നിരവധി സൈബർ കുറ്റകൃത്യങ്ങളുടെ വാർത്തകളുമായുള്ള മൊബൈലുകളാണ് . റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി,രാജേഷ് ആർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ദേശീയ അവാർഡ് ജേതാവ് ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷി ക്യാമറ ചലിപ്പിക്കുന്നു. ഹരീഷ് മോഹനന്റെ വരികൾക്ക് പ്രസന്ന കുമാർ എം.എസ് ആണ് സംഗീതം . എഡിറ്റിംഗ്: പവൻ പൂവയ്യ ആന്റ് മഹേഷ് തോട്ട,. ജൂൺ മാസം ചിത്രം പ്രദർശനത്തിന് എത്തും. പി..ആർ..ഒ: പി. ശിവപ്രസാദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEASER OUT, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY