SignIn
Kerala Kaumudi Online
Wednesday, 20 May 2026 7.24 AM IST

ദൃശ്യ വിസ്മയത്തിന് നാളെ പിറന്നാൾ

sss

ആരാധകർക്ക് പിറന്നാൾ സമ്മാനമായി ദൃശ്യം 3

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് നാളെ പിറന്നാൾ. കഴിഞ്ഞ പിറന്നാൾ ആഘോഷിച്ചത് തായ്‌ലൻഡിൽ കുടുംബത്തിനൊപ്പം. ഇക്കുറി പിറന്നാൾ ആഘോഷം എവിടെ ആയിരിക്കും എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 3 നാളെ ലോക വ്യാപകമായി റിലീസ് ചെയ്യും. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ട് ദൃശ്യത്തിന്റെ മൂന്നാംവരവിലും വിജയം ആവർത്തിക്കുമെന്ന് ആരാധകർ ഉറപ്പിക്കുന്നു.

അതേസമയം വെള്ളിത്തിരയിൽ അരനൂറ്റാണ്ടിനോട് അടുക്കുകയാണ് മോഹൻലാൽ. താരരാജാവായി, ആരാധകരുടെ ലാലേട്ടനായി നിറഞ്ഞാടുന്നു. തിരനോട്ടത്തിൽ നിന്ന് തുടങ്ങി മഞ്ഞിൽവിരിഞ്ഞ പൂക്കളിലൂടെ ഗന്ധം പടർത്തി തുടരുന്ന യാത്ര. വാണിജ്യ സിനിമകളിൽ എന്നും എപ്പോഴും അവിഭാജ്യഘടകം ആണ് മോഹൻലാൽ. മോഹൻലാൽ എന്ന മഹാനടൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് എപ്പോഴും വിസ്മയം തീർക്കുന്നു. നീണ്ട 18 വർഷത്തിനുശേഷം മമ്മൂട്ടിയോടൊപ്പം അഭിനയിച്ച പേട്രിയറ്റ് ആണ് മോഹൻലാലിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മോഹൻലാലിനെ കാത്ത് സംവിധായകരുടെ ഒരു നിര തന്നെയുണ്ട്. സത്യൻ അന്തിക്കാടിന്റെ അടുത്ത സിനിമയിലും പ്രിയദർശന്റെ നൂറാം സിനിമയിലും മോഹൻലാൽ ആണ് നായകൻ. യുവ സംവിധായകൻ ചിദംബരത്തിന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും എന്നാണ് വാർത്തകൾ. ജീത്തു ജോസഫ്, ജൂഡ് ആന്തണി ജോസഫ്, വിഷ്ണുമോഹൻ എന്നിവർക്കും ഡേറ്റ് നൽകിയിട്ടുണ്ട്. എല്ലാ സിനിമകളിലും വിസ്മയം തീർക്കും. എല്ലാ സിനിമകളിലും ലാൽ മാജിക് ആവർത്തിക്കപ്പെടും. അത് മോഹൻലാൽ അല്ലാതെ മറ്റാര്? ഒരേയൊരു ലാലേട്ടൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY