SignIn
Kerala Kaumudi Online
Saturday, 04 July 2026 12.52 PM IST

നഹാസ് ഹിദായത്ത് ചിത്രത്തിൽ സൂര്യ

ss

എച്ച്. വിനോദ്, ടി.ജെ. ജ്ഞാനവേൽ എന്നിവർക്കും ഡേറ്റ്

ജിത്തു മാധവനു ശേഷം മലയാള സംവിധായകൻ നഹാസ് ഹിദായത്തിന്റെ ചിത്രത്തിൽ നായകനാകാൻ സൂര്യ ഒരുങ്ങുന്നു. ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിനു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യ നായകനാകും. ഐ ആം ഗെയിമിന്റെ അണിയറ പ്രവർത്തകർ സൂര്യ ചിത്രത്തിൽ ഉണ്ടാകും. സൂര്യയുടെ നിർമ്മാണ കമ്പനിയായ ഴഗാര സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. സൂര്യ 47 ആണ് ജിത്തു മാധവൻ സംവിധാനം ചെയ്യുന്നത്. ഴഗാര സ്റ്റുഡിയോസിന്റെ ആദ്യ നിർമ്മാണ സംരംഭം ആണിത്.

ഗലാട്ട എന്നു പേരിടാൻ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ളിയ നസിം നായികയായി എത്തുന്നു. സൂര്യ പൊലീസ് കഥാപാത്രമായി എത്തുന്ന ചിത്രത്തിലൂടെ നസ്ളിൻ തമിഴ് അരങ്ങേറ്റവും നടത്തുന്നു. സുഷിൻ ശ്യാം ആണ് സംഗീതം. വിജയ് ചിത്രം ജനനായകൻ ഒരുക്കിയ എച്ച്. വിനോദ്, ജയ് ഭീം, വേട്ടയ്യൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ടി.ജെ. ജ്ഞാനവേൽ എന്നിവർക്ക് സൂര്യ ഡേറ്റ് നൽകി. അതേസമയം സൂര്യ ചിത്രം കറുപ്പ് ആഗോള തലത്തിൽ 200 കോടി കടന്നു. 13 വർഷത്തിനുശേഷം ഒരു സൂര്യ ചിത്രം ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ തൃഷ ആണ് നായിക.

രണ്ടു പതിറ്റാണ്ടിനുശേഷം സൂര്യയും തൃഷയും ഒരുമിക്കുന്ന ചിത്രത്തിൽ സംവിധായകൻ ആർ.ജെ. ബാലാജി പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാള താരം ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനഘ മായ രവി, ശിവദ, സ്വാസിക എന്നീ മലയാള താരങ്ങളും അണിനിരക്കുന്നു. ഡ്രീം വാരിയർ പിക്ചേഴ്സാണ് നിർമ്മാണം. സൂര്യ - വെങ്കി അട്‌ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗസ്റ്റിൽ റിലീസ് ചെയ്യും. മമിത ബൈജു ആണ് നായിക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY