SignIn
Kerala Kaumudi Online
Saturday, 27 June 2026 10.39 AM IST

ടോക്സിക് റിലീസ് വീണ്ടും മാറി

ss

യാഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് റിലീസ് വീണ്ടും മാറി. പുതിയ തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടില്ല. ജൂൺ 4ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഇതാണ് മാറ്റിയത്. നേരത്തേ മാർച്ച് 19ന് റിലീസ് ചെയ്യാൻ തീരുമാനിച്ചതാണ്.

യാഷ് ,​ റായ എന്ന ശക്തമായ അവതാരമായി ടോക്സിക്കിൽ എത്തുന്നു. താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു ടീസർ റിലീസ്. . ടോക്സിക്കിൽ നായകൻ മാത്രമല്ല, സഹതിരക്കഥാകൃത്തും സഹ നിർമ്മാതാവും ആണ് യാഷ്. കെ ജി എഫ് 2 ന്റെ ബ്ലോക്ക്ബസ്റ്റർ വിജയം കഴിഞ്ഞ് നാലു വർഷങ്ങൾക്കു ശേഷമാണ് യാഷിന്റെ ചിത്രം റിലീസിനൊരുങ്ങുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് നായികമാർ.

കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ ഭാഷകളിൽ റിലീസ് ചെയ്ും. രാജീവ് രവി ഛായാഗ്രഹണവും , രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി.പി. അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി , ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കെച കെമ്പഡിക്ക എന്നിവർ ചേർന്നാണ് സംഘട്ടനം . വെങ്കട് കെ. നാരായണയും യാഷും ചേർന്ന് കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറിൽ നിർമ്മിക്കുന്നു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY