SignIn
Kerala Kaumudi Online
Sunday, 05 July 2026 12.56 AM IST

മമ്മൂട്ടിക്ക് മൂന്നാമതും ഡോക്ടറേറ്റ്

ss

എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക്. നാളെ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ ഡോക്ടറേറ്റ് നൽകും. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ,വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകും.ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്. മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്.

അഞ്ചുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്‌കാരവും നേടി. 1998-ൽ പത്മശ്രീയും 2026 ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. കേരള സർവകലാശാലയുടെയും കലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റ്‌ ലഭിച്ചിട്ടുണ്ട്‌. അതേസമയം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് മലയാളത്തിൽ മമ്മൂട്ടിയുടെ അടുത്ത പ്രോജക്ട്. ജൂണിൽ നാഗർകോവിലിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് രചന. വൻതാരനിര അണിനിരക്കുന്നുണ്ട്.അൽഫോൻസ് പുത്രൻ താരനിരയിലുണ്ടാകും. വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു.സർക്കസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണെന്നും മമ്മൂട്ടി നാടൻ ചട്ടമ്പിയുടെ വേഷം ആണെന്നും അറിയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOTTY, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY