
ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം സമുക് ഒരുക്കാൻ അക്ഷയ് കുമാർ. കനിഷ്ക് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം അന്താരാഷ്ട്ര തലത്തിൽ, സർവൈവൽ ഹൊററും ഏലിയൻ ത്രില്ലർ ഘടകങ്ങളും സംയോജിപ്പിക്കുന്നു. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ വിപുൽ അമൃത് ലാൽ ഷാ നിർമ്മിക്കുന്ന സമുക് അടുത്ത വർഷം തിയേറ്രറിൽ എത്തിക്കാനാണ് തീരുമാനം.
ലോകോത്തര അന്യഗ്രഹ ത്രില്ലർ സൃഷ്ടിക്കുക എന്നതാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം.
പ്രശസ്ത ക്രീച്ചർ എഫ്എക്സ് ഡിസൈനർ അലക് ഗില്ലിസ്,ആണ് അന്യഗ്രഹ ജീവിയെ രൂപകൽപ്പന ചെയ്യുന്നത്.
മിഷൻ ഇംപോസിബിൾ, വെനം ഫിലിംസ്, സ്റ്റാർ വാർസ്, നോ ടൈം ടു ഡൈ, മാർവലിന്റെ വിഷൻ ക്വസ്റ്റ് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച ബ്രിട്ടീഷ് സ്റ്റണ്ട് കോർഡിനേറ്റർ ലൂക്ക് ടംബറാണ് ആക്ഷൻ മേൽനോട്ടം വഹിക്കുന്നത്.
ഏലിയൻ ത്രില്ലർ സിനിമയിൽ പുതിയ വിഭാഗമാണ് എന്നും അതിൽ താൻ വളരെ ആവേശത്തിലാണെന്നും അക്ഷയ് കുമാർ പറഞ്ഞു. പി.ആർ.ഒ- ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
