SignIn
Kerala Kaumudi Online
Thursday, 04 June 2026 7.52 AM IST

സ​ജി​ൻ​ ​ബാ​ബു​വി​ന്റെ ത​ർ​ക്കം ; ​ഫ​സ്റ്റ് ​ലു​ക്ക്

sss

ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ജേ​താ​വ് ​സ​ജി​ൻ​ ​ബാ​ബു​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​"​ത​ർ​ക്കം​"​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​റി​ലീ​സ് ​ചെ​യ്തു.​പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ​പ്രാ​ധാ​ന്യം​ ​ന​ല്കി​ ​ഒ​രു​ക്കി​യ​ ​ചി​ത്ര​ത്തി​ൽ​ ​ജാ​തി​-​ഫ്യൂ​ഡ​ൽ​ ​മേ​ധാ​വി​ത്വ​ത്തെ​ ​ഇ​ന്നും​ ​ന്യാ​യി​ക​രി​ച്ച് ​അ​ഭി​മാ​ന​ത്തോ​ടെ​ ​ജീ​വി​ക്കു​ന്ന​ ​ഒ​രു​ ​പൊ​ലീ​സ് ​ഓ​ഫീ​സ​റും,​ ​ അം​ബേ​ദ്ക​റു​ടെ​ ​പു​രോ​ഗ​മ​ന​ ​ആ​ശ​യ​ങ്ങ​ളി​ൽ​ ​ആ​കൃ​ഷ്ട​നാ​യി​ ​ലോ​ക​ത്തെ​ ​കാ​ണാ​നും,​ ​ന​യി​ക്കാ​നും​ ​ശ്ര​മി​ക്കു​ന്ന​ ​സു​ർ​ജി​ത്ത് ​എ​ന്ന​ ​യു​വാ​വും​ ​ത​മ്മി​ലു​ണ്ടാ​കു​ന്ന​ ​സം​ഘ​ർ​ഷ​ത്തി​ന്റെ​ ​സം​ഭ​വ​ബ​ഹു​ല​മാ​യ​ ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ,​ ​റി​യാ​ലി​സ്റ്റ്ക് ​ത്രി​ല്ല​ർ​ ​ജോ​ണ​റി​ൽ​ ​ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്നു.​
​പി​ ​ഡ​ബ്ൾ​യൂ​ ​എ​ൽ​ ​ഒ​ ​എ​ന്റ​ർ​ടെയ്ൻമെ​ന്റ്,​സ​ജി​ൻ​ ​ബാ​ബു​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​അ​നൂ​പ് ​കു​ട്ടി,​ ​സ​ജി​ൻ​ ​ബാ​ബു​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ജെ​ബി​ൻ​ ​ജേ​ക്ക​ബ് ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ക്ലൈ​മാ​ക്സ് ​രം​ഗ​ങ്ങ​ൾ​ ​ഒ​രേ​ ​സ​മ​യം​ ​ഏ​ഴ് ​ക്യാ​മ​റ​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​നാ​ല് ​സി​നി​മ ​ട്ടോ​ഗ്രാ​ഫേ​ഴ്സി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ​ചി​ത്രീ​ക​രി​ച്ച​ത്.​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ഭ​ര​ണി​ ​ആ​ഘോ​ഷ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ക്കി​യ​ ​ത​ർ​ക്കം​ ​പൂ​ർ​ത്തി​യാ​യി.​ ​
സി​നി​മോ​ട്ടോ​ഗ്രാ​ഫി​ ​-​ ​ന​ന്ദ​കു​മാ​ർ​ ​തോ​ട്ട​ത്തി​ൽ,​സിം​ബാ​ദ്,​റോ​ഷ​ൻ​ ​ജോ​സ്,​ ​എ​ഡി​റ്റിം​ഗ്-​അ​പ്പു​ ​ഭ​ട്ട​തി​രി,​ലൈ​ൻ​ ​പ്രൊ​ഡ്യൂ​സ​ർ​-​ഷാ​ജി​ ​അ​സീ​സ്,​സം​ഗീ​തം​-​ ​സൈ​ദ് ​അ​ബ്ബാ​സ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​-​വി​നോ​ദ് ​പ​ട്ട​ണ​ക്കാ​ട​ൻ,​ ​ആ​ക്ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​-​ ​റോ​ബി​ൻ​ ​മാ​സ്റ്റ​ർ​ ​ടീം,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​-​ഫി​ജോ​ ​ഫി​ലി​പ്പ്,​സി​ങ്ക് ​സൗ​ണ്ട്-​ ​രാ​കേ​ഷ് ​ശ​ശീ​ന്ദ്ര​ൻ,​ ​സൗ​ണ്ട് ​മി​ക്സിം​ഗ് ​-​ ​ജു​ബി​ൻ​ ​രാ​ജ്,​ ​വ​സ്ത്രാ​ല​ങ്കാ​രം​-​ ​സു​ർ​ജി​ഷ് ​സി​ ​സു​രേ​ഷ്,​ ​മേ​ക്ക​പ്പ്-​സു​രേ​ഷ് ​പി​ഷാ​ര​ടി,​ ​മാ​ർ​ക്ക​റ്റിം​ഗ്-​പ്ര​തീ​ഷ് ​ശേ​ഖ​ർ,​ ​പി​ .​ആ​ർ.​ ​ഒ​ ​എ​ .​എ​സ്.​ ​ദി​നേ​ശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY