SignIn
Kerala Kaumudi Online
Thursday, 04 June 2026 7.51 AM IST

അല്ലു അർജുന്റെ ഹാപ്പി റീ റിലീസ് 12ന്

ss

'ജെൻസി'കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ അല്ലു അർജുൻ നായകനായ ഹാപ്പി ഫോർ കെ ദൃശ്യമികവിൽ ജൂൺ 12ന് റീ റിലീസ് ചെയ്യും. അന്യഭാഷാ നടൻമാരിൽ കേരളത്തിൽ വലിയ ആരാധകവൃന്ദം ഉള്ള നടനാണ് മലയാളികളുടെ സ്വന്തം അല്ലു അർജുൻ. അല്ലുവിന്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് എ.കരുണാകരൻ സംവിധാനം ചെയ്ത ഹാപ്പി. കേരളത്തിൽ 150 ദിവസത്തിന് മേൽ പ്രദർശിച്ച ചിത്രം 20 വർഷത്തിന് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. ഗീത ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിന്റെ ബാനറിൽ ഖാദർ ഹസൻ ആണ്. മലയാളം പതിപ്പാണ് റീ റിലീസ് ചെയ്യുന്നത്. ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിൽ യുവൻ ശങ്കർ രാജയുടെ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. വാർത്ത പ്രചാരണം: പി. ശിവപ്രസാദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY