SignIn
Kerala Kaumudi Online
Thursday, 04 June 2026 7.52 AM IST

എന്റെ പ്രണയമേ... സുചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

ss

പ്രിയ പാതി സുചിത്ര മോഹൻലാലിന് പിറന്നാൾ ആശംസ നേർന്ന് നടൻ മോഹൻലാൽ. സമൂഹമാധ്യമങ്ങളിൽ മോഹൻലാൽ പങ്കുവച്ച ചെറു കുറിപ്പും ഇരുവരും ഒന്നിച്ചുള്ള ചിത്രവും ശ്രദ്ധ നേടുന്നു. പുഞ്ചിരി, കരുത്ത്, ദയ, നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും ജന്മദിനാശംസകൾ എന്റെ പ്രണയമേ, എന്ന് മോഹൻലാൽ കുറിച്ചു. മോഹൻലാലിന്റെ പോസ്റ്റിന് താഴെ പിറന്നാൾ ആശംസകളുമായി ആരാധകരും എത്തി. തമിഴ് സിനിമാ നിർമ്മാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രിൽ 28 നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY