SignIn
Kerala Kaumudi Online
Monday, 08 June 2026 8.30 AM IST

അ​മ്മേ,​ ​എ​ന്റെ​ ​പു​തി​യ​ ​പേ​ര് ​എ​ന്താ? ബാ​ലൻ ​ട്രെ​യി​ലർ

sss

ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ബീ​ന​ ​ആ​ന്റ​ണി

ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​ചി​ത്രം​ ​മ​ഞ്ഞു​മ്മ​ൽ​ ​ബോ​യ്സി​നു​ശേ​ഷം​ ​ചി​ദം​ബ​രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബാ​ല​ൻ​ : ​ദ​ ​ബോ​യ് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ ​പു​റ​ത്തി​റ​ങ്ങി.
കാ​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മാ​ർ​ഷേ​ ​ഡു​ ​ഫി​ലി​മി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ ​ചി​ത്രം​ ​മു​ൻ​പേ​ത​ന്നെ​ ​മി​ക​ച്ച​ ​അ​ഭി​പ്രാ​യം​ ​നേ​ടി​യി​രു​ന്നു.​ ​ആ​കാം​ക്ഷ​ ​ജ​നി​പ്പി​ക്കു​ന്ന​ ​ട്രെ​യി​ല​ർ​ ​പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ​ ​ബാ​ല​നെ​ക്കു​റി​ച്ച് ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റി.​ ​സ​സ്‌​പെ​ൻ​സ്,​ ​ത്രി​ൽ,​ ​ദു​രൂ​ഹ​ത​ ​എ​ന്നി​വ​ ​നി​റ​ച്ചാ​ണ് ​ട്രെ​യി​ല​ർ.​ ​അ​ജ​യ് ​ദേ​വ് ​ഗ​ൺ,​ ​സൂ​ര്യ,​ ​നാ​ഗ​ചൈ​ത​ന്യ,​ ​രാ​ജ് ​ബി.​ ​ഷെ​ട്ടി​ ​എ​ന്നി​വ​ർ​ ​ചി​ത്ര​ത്തി​ന്റെ​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട​ ​ഭാ​ഷ​ക​ളി​ൽ​ ​ട്രെ​യി​ല​ർ​ ​റി​ലീ​സ് ​ചെ​യ്തു.
പു​തു​മു​ഖ​ങ്ങ​ൾ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ബീ​ന​ ​ആ​ന്റ​ണി​ ​ മടങങി എ​ത്തു​ന്നു.​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​റി​ലും​ ​ബീ​ന​ ​ആ​ന്റ​ണി​യു​ണ്ട്.​ ​അ​തി​ഥി​ ​താ​ര​ങ്ങ​ളാ​യി​ ​ടൊ​വി​നോ​ ​തോ​മ​സ്,​ ​സം​വി​ധാ​യ​ക​ൻ​ ​ഗി​രീ​ഷ് ​എ.​ഡി​ ​എ​ന്നി​വ​ർ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.​ ​ആ​വേ​ശം,​ ​രോ​മാ​ഞ്ചം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​ജി​ത്തു​ ​മാ​ധ​വ​ൻ​ ​ആ​ണ് ​ര​ച​ന.​ ​കെ.​വി.​എ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സും​ ​തെ​സ്‌​പി​യ​ൻ​ ​ഫി​ലിം​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ജൂ​ൺ​ 19​ന് ​മ​ല​യാ​ളം,​ ​ഹി​ന്ദി,​ ​തെ​ലു​ങ്ക്,​ ​ത​മി​ഴ്,​ ​ക​ന്ന​ട​ ​ഭാ​ഷ​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ഷൈ​ജു​ ​ഖാ​ലി​ദ്,​ ​സം​ഗീ​തം​ ​സു​ഷി​ൻ​ ​ശ്യാം,​ ​എ​ഡി​റ്റ​ർ​ ​വി​വേ​ക് ​ഹ​ർ​ഷ​ൻ,​ ​പി.​ആ​ർ.​ഒ​ ​വൈ​ശാ​ഖ് ​സി.​ ​വ​ട​ക്കേ​വീ​ട്,​ ​ജി​നു​ ​അ​നി​ൽ​ ​കു​മാ​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY