മലയാളത്തിന് പുറമേ തമിഴിലും ആരാധകരെ നേടി തന്റേതായ സ്ഥാനം ഉറപ്പിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്‌മി. സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും ഐശ്വര്യയുടെ സിനിമാരംഗങ്ങളും ചിത്രങ്ങളുമെല്ലാം വൈറലാണ്. എന്നാൽ ഓൺലൈനിൽ ഒരു താരത്തിനോട് താൽപ്പര്യം പ്രകടിപ്പിക്കുന്ന എല്ലാവരെയും യാഥാർത്ഥ ആരാധകരായി കണാൻ കഴിയില്ലെന്ന് തുറന്ന് പറയുകയാണ് ഐശ്വര്യ. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ആരാധനയുടെ പേരിൽ നടക്കുന്ന ചില പ്രവണതകളെക്കുറിച്ചാണ് ഐശ്വര്യ മനസ് തുറന്നത്.
പരിചയമില്ലാത്ത ആളുകളിൽ നിന്നുപോലും സ്നേഹം ലഭിക്കുന്നത് അനുഗ്രഹമല്ലേ എന്നാണ് താരം ചോദിക്കുന്നത്. താൻ ചെയ്യുന്ന ജോലി പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതിന്റെ അടയാളം കൂടിയാണത്. അഭിനയരംഗത്ത് ഇത്തരം അംഗീകാരങ്ങൾക്ക് പ്രാധാന്യമുണ്ടെന്നും കൂടുതൽ ആരാധകരുള്ള താരങ്ങളെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാൻ ഇതിലൂടെ നിർമ്മാതാക്കളും സംവിധായകരും താൽപ്പര്യപ്പെടാറുണ്ടെന്നും ഐശ്വര്യ ചൂണ്ടിക്കാട്ടി.
തിയേറ്ററുകളിൽ ജനശ്രദ്ധ നേടാതെ പോയ ചില സിനിമകൾക്ക് പിന്നീട് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹം തന്നെ സന്തോഷിപ്പി ക്കാറുണ്ടെന്നും ഐശ്വര്യ വെളിപ്പെടുത്തി. അർച്ചന 31, ഹലോ മമ്മി, തുടങ്ങിയ ചിത്രങ്ങളാണ് ഇതിന് ഉദാഹരണങ്ങളായി താരം പരാമർശിച്ചത്. ഈ സിനമകൾ തങ്ങൾക്ക് പ്രിയപ്പെട്ടതാണെന്ന് പലരും വന്ന് പറയുമ്പോൾ പ്രത്യേകം സന്തോഷം നൽകുന്ന അനുഭവമാണെന്നും ഐശ്വര്യ വ്യക്തമാക്കി.
അതേസമയം, സോഷ്യൽ മീഡിയയിലെ ഫോളോവേഴ്‌സിന്റെ കണക്കുകൾ മാത്രം നോക്കി അതാണ് യഥാർത്ഥ ആരാധനയുടെ അളവുകോലെന്ന് പറയാനാകില്ലെന്നും താരം അഭിപ്രായപ്പെട്ടു. മോശം രീതിയിലുള്ള എഐ ചിത്രങ്ങൾ സൃഷ്ടിക്കുന്നതും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും സ്‌നേഹത്തിന്റെ പ്രകടനമല്ലെന്നും ഐശ്വര്യ വിമർശിച്ചു.
പൊതുസ്ഥലങ്ങളിൽ നടിമാരുടെ ശരീരഭാഗങ്ങൾ ലക്ഷ്യമിട്ട് ചിത്രങ്ങളെടുക്കുകയും അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നവരുടെ പ്രവൃത്തികളെ താരം ചോദ്യം ചെയ്തു. ഇത്തരം തെമ്മാടിത്തരങ്ങൾക്കെതിരെ പ്രതികരിക്കാൻ പലരും തയ്യാറാകുന്നില്ലെന്നതാണ് പ്രശ്നം. എന്നാൽ ഒരു നടി ഇഷ്ടമുള്ള വെസ്റ്റേൺ ഡ്രെസ് ധരിച്ചാൽ അതിന്റെ പേരിൽ സദാചാര ഉപദേശങ്ങളുമായി എത്താൻ നിരവധി പേരുണ്ടെന്നും ഐശ്വര്യ വിമർശിച്ചു.
Actress Aishwarya Lekshmi discussed the nuances of social media fandom in an interview. She distinguished genuine appreciation from mere online interest, criticizing harmful AI images, morphed photos, and unauthorized public photography targeting actresses. Lekshmi also highlighted the positive impact of audience love on her work and expressed happiness over post-release appreciation for some films.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |