SignIn
Kerala Kaumudi Online
Saturday, 13 June 2026 6.29 PM IST

ക്രിസ്‌മസിന് കിംഗ്

sharukh-khan-

കിംഗ് എന്നാൽ കിംഗ് ഖാൻ. ബോളിവുഡ് ഉറ്റുനോക്കുകയാണ് സാക്ഷാൽ കിംഗ്‌ ഖാൻ ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും ഒരുമിക്കുന്ന കിംഗ് കാണാൻ. വയലൻസ് നിറഞ്ഞ ആക്‌ഷൻ ചിത്രമായ കിംഗിലൂടെ സുഹാന ഖാൻ ആദ്യമായി ബിഗ് സ്‌ക്രീനിൽ എത്തുന്നു. ആദ്യ ചിത്രം ഷാരൂഖ് ഖാനൊപ്പവും. കഴിഞ്ഞ വർഷം ഷാരൂഖ് ഖാന്റെ ജന്മദിനത്തിൽ പ്രഖ്യാപിച്ച 'കിംഗ്' സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്നു. പത്താനുശേഷം സിദ്ധാർത്ഥ് ആനന്ദും ഷാരൂഖ് ഖാനും ഒരുമിക്കുന്ന കിംഗ് ഡിസംബർ 24ന് ലോക വ്യാപകമായി റിലീസ് ചെയ്യും.

1994ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ളാസിക് ലിയോൺ: ദ പ്രൊഫഷണൽ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിംഗ് ഒരുക്കുന്നത്. ഷാരൂഖ് ഖാന് പ്രതിനായകനായി എത്തുന്നത് അഭിഷേക് ബച്ചൻ ആണ്. ദീപിക പദുകോൺ, റാണി മുഖർജി,. അനിൽ കപൂർ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ളിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.

ഷാരൂഖ് ഖാനും സുഹാന ഖാനും ചേരുന്ന കോമ്പിനേഷൻ സീനുകൾ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും എന്നാണ് സൂചന. ഇരുവരും അച്ഛനും മകളുമായാണോ എന്നത് ആരാധകർക്ക് അറിയേണ്ടത്. സുഹാനയുടെ സിനിമ അരങ്ങേറ്റം ഏറെനാളായി ബോളിവുഡ് ഉറ്റുനോക്കുകയായിരുന്നു. ലണ്ടനിലെ ആർഡിങ്ളി കോളേജിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു സുഹാന. 'ദ ഗ്രേ പാർട്ട് ഒഫ് ബ്ളൂ എന്ന ഇംഗ്ളീഷ് ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. നെറ്റ് ഫ്ളിക്സ് വെബ് സീരി സ് ദ ആർച്ചീസിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റം. ജാൻവി കപൂറിന്റെ സഹോദരി ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ എന്നിവരുടെയും അരങ്ങേറ്റം കൂടിയായിരുന്നു ആർച്ചീസ് . സോയ അക്‌തർ സംവിധാനം ചെയ്ത വെബ് സീരിസിൽ വെറോണിക എന്ന കഥാപാത്രമായി സുഹാന മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. അതേസമയം 2023ൽ റിലീസ് ചെയ്ത ഡൻങ്കി ആണ് ഷാരൂഖ് ഖാന്റെ അവസാന ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY