SignIn
Kerala Kaumudi Online
Wednesday, 28 October 2026 7.50 AM IST

മുഹമ്മദ് മുസ്തഫ തമിഴിലേക്ക്; ജീവയും നിമിഷ സജയനും പ്രധാന വേഷത്തിൽ

sss

മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്നആദ്യ തമിഴ് ചിത്രത്തിൽ ജീവയും നിമിഷ സജയനും പ്രധാന വേഷത്തിൽ. ജീവ 49 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിൽ വാഴ 2ലൂടെ ശ്രദ്ധേയയായ ഏഞ്ചൽ മരിയ ആണ് മറ്റൊരു താരം. സൂപ്പർ ഗുഡ് ഫിലിംസ്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ ജീവയും സുധരൻ സുന്ദരവും ചേർന്നാണ് നിർമ്മാണം. അഭിനേതാവിൽ നിന്ന് സംവിധായകനായി മാറിയതാണ് മുഹമ്മദ് മുസ്തഫ.

കപ്പേള എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. സുരാജ് വെഞ്ഞാറമൂടും ഹൃദു ഹാറൂണും പ്രധാന വേഷങ്ങളിൽ എത്തിയ ഗ്യാങ്സ്റ്റർ ഡ്രാമയായിരുന്നു രണ്ടാമത്തെ സംവിധാന ചിത്രമായ മുറ. 'ഏയ്‌ൻ, എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്.അതേസമയം ഈ വർഷം ഇതു രണ്ടാം തവണയാണ് മലയാള സംവിധായകനുമായി തമിഴ് ചിത്രത്തിൽ ജീവ സഹകരിക്കുന്നത്. ഫാലിമി എന്ന ചിത്രം ഒരുക്കിയ നിതീഷ് സഹദേവിന്റെ സംവിധാനത്തിൽ തലൈവർ തമ്പി തലൈമയിൽ എന്ന ചിത്രത്തിൽ അഭിനയിക്കുകയും വൻ വിജയം നേടുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUSTHAFA, JEEVA, NIMISHA SAJAYAN, TAMILMOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY