SignIn
Kerala Kaumudi Online
Wednesday, 28 October 2026 12.36 PM IST

'ചിത്രത്തിൽ കാണിച്ചിരിക്കുന്നത് യഥാർത്ഥ ജീവിതമല്ല'; പ്രിയങ്കാ ചോപ്ര നായികയായ ബയോപിക്കിനെ വിമർശിച്ച് മേരി കോം

mary-kom
മേരി കോം, പ്രിയങ്ക ചോപ്ര

ന്യൂഡൽഹി: പ്രിയങ്കാ ചോപ്ര നായികയായെത്തിയ 'മേരി കോം' എന്ന ബയോപിക് തന്റെ യഥാർത്ഥ ജീവിതത്തോട് പൂർണമായും നീതി പുലർത്തുന്നില്ലെന്ന് ബോക്‌സിംഗ് താരം മേരി കോം. തന്റെ ജീവിതത്തിലെ പോരാട്ടങ്ങളുടെയും കഠിനാദ്ധ്വാനത്തിന്റെയും പത്ത് ശതമാനം മാത്രമാണ് സിനിമയിൽ അവതരിപ്പിച്ചതെന്നും യഥാർത്ഥ ജീവിതാനുഭവങ്ങൾ അറിയണമെങ്കിൽ ആത്മകഥയായ 'അൺബ്രേക്കബിൾ' വായിക്കണമെന്നും മേരി കോം പറഞ്ഞു.

ആറ് തവണ അമച്വർ ബോക്‌സിംഗ് ചാമ്പ്യനായ മേരി കോമിന്റെ ജീവിതകഥയെ പ്രമേയമാക്കി 2014ൽ ഒമങ് കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 'മേരി കോം'. ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്കാ ചോപ്രയ്‌ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മേരികോമിന്റെ വേഷം ചെയ്യാൻ തനിക്ക് പകരം വടക്കുകിഴക്കൻ ഇന്ത്യയിൽനിന്നുള്ള ഒരു നടിയെ വേണമായിരുന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നതെന്ന് 2022ൽ നൽകിയ ഒരഭിമുഖത്തിൽ പ്രിയങ്കാ ചോപ്ര വ്യക്തമാക്കിയിരുന്നു.

താനും മേരി കോമും കാഴ്‌ചയിൽ വളരെയധികം വ്യത്യസ്‌തരാണെന്നുള്ള കാരണമാണ് പ്രിയങ്ക ചൂണ്ടിക്കാട്ടിയത്. എങ്കിലും ഇതിഹാസമായി മാറിയ ഒരു കായികതാരത്തിന്റെ വേഷം ചെയ്യാനുള്ള അവസരം ഒരു അഭിനേത്രിയെന്ന നിലയിൽ നഷ്‌ടപ്പെടുത്താൻ തനിക്ക് താൽപര്യം ഉണ്ടായിരുന്നില്ലെന്നും പ്രിയങ്കാ ചോപ്ര വ്യക്തമാക്കിയിരുന്നു. രൂപത്തിൽ വ്യത്യാസമുള്ളതിനാൽതന്നെ മേരി കോമിന്റെ മനോഭാവം ഉൾക്കൊള്ളാനാണ് താൻ ശ്രമിച്ചതെന്നും താരം പറഞ്ഞിരുന്നു. ചിത്രം പ്രിയങ്കാ ചോപ്രയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയ വേഷങ്ങളിലൊന്നായി മാറിയെങ്കിലും മേരികോം ഉന്നയിച്ചിരിക്കുന്ന വിമർശനങ്ങൾ ചർച്ചയാവുകയാണ്.

English Summary

Mary Kom says Priyanka Chopra’s biopic failed to portray her real-life struggles, showing only 10% of the challenges she faced.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYANKA CHOPRA, MARY KOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY