
തെന്നിന്ത്യൻ താരം സാമന്ത അമ്മയാകാൻ ഒരുങ്ങുന്നു. സാമന്തയ്ക്കും പ്രശസ്ത സംവിധായകൻ രാജ് നിധി മോരുവിനും ഇൗവർഷം ഡിസംബറിൽ ആദ്യ കൺമണി ജനിക്കും എന്നാണ് വിവരം.
സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ 'മാ ഇന്ററി ബംഗാര" ത്തിന്റെ വിജയാഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് താരം ഗർഭിണി ആണെന്ന തരത്തിൽ ചർച്ചകൾ ആരാധകർക്കിടയിൽ ശക്തമായത്.വീഡിയോകളിൽ സാമന്തയ്ക്ക് നേരിയ രീതിയിൽ 'ബേബി ബംബ് "ദൃശ്യമായിരുന്നു.
ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2025 ഡിസംബർ ഒന്നിനാണ് സാമന്തയും രാജ് നിധിമോരുവും വിവാഹിതരായത്.
ദി ഫാമിലി മാൻ 2, സിറ്റാഡൽ, ഹണി ബണ്ണി തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |