SignIn
Kerala Kaumudi Online
Monday, 22 June 2026 7.51 AM IST

എൽ 3ക്ക് ​മു​ൻ​പ് ഒ​രു​മി​ക്കു​ന്നു , പൃഥ്വിയുടെ സംവിധാനത്തിൽ വീണ്ടും മോഹൻലാൽ

ss

നിർമ്മാണം: ഇന്ദ്രജിത്ത്

മഞ്ജു വാര്യർ

എ​മ്പു​രാ​നു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലും​ ​പൃ​ഥ്വി​രാ​ജും​ ​ഒ​രു​മി​ക്കു​ന്നു.​ ​പൃ​ഥ്വി​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​വീ​ണ്ടും​ ​നാ​യ​ക​നാ​കു​ന്നു​എ​ന്ന​താ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ത്യേ​ക​ത.​ ​
പൃ​ഥ്വി​രാ​ജും​ ​ഇൗ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട് . ​എ​മ്പു​രാ​ന്റെ​ ​തു​ട​ർ​ച്ച​യാ​യ​ എൽ 3​ക്ക് ​മു​ൻ​പ് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്രം​ ​ഇ​ന്ദ്ര​ജി​ത്തും​ ​മ​ഞ്ജു​വാ​ര്യ​രും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കും​ ​എ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ഇ​ന്ദ്ര​ജി​ത്ത് ​നി​ർ​മ്മാ​താ​വി​ന്റെ​ ​കു​പ്പാ​യം​ ​അ​ണി​യു​ന്ന​ത്.​ എൽ​ 3​ ​ആ​രം​ഭി​ക്കാ​ൻ​ ​ഏ​റെ​ ​മു​ന്നൊ​രു​ക്കം​ ​വേ​ണ്ടി​വ​രു​ന്ന​തി​നാ​ലാ​ണ് അതിന് മുൻപ് ​മ​റ്റൊ​രു​ ​സം​വി​ധാ​ന​ ​സം​രം​ഭ​ത്തി​ലേ​ക്ക് ​പൃ​ഥ്വി​രാ​ജ് ​ക​ട​ക്കു​ന്ന​ത്.​ ​രാ​ഹു​ൽ​ ​സ​ദാ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഒ​ടി​യ​നു​ശേ​ഷം​ ​നാ​ലാ​മ​ത്തെ​ ​സം​വി​ധാ​ന​ ​സം​രം​ഭ​ത്തി​ലേ​ക്ക് ​പൃ​ഥ്വി​രാ​ജ് ​പ്ര​വേ​ശി​ക്കും​ ​എ​ന്നാ​ണ് ​വി​വ​രം.​ ​ആ​ഗ​സ്റ്റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ഒ​ടി​യ​നി​ൽ​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ആ​ണ് ​നാ​യി​ക.​ഇ​ന്ത്യ​യി​ലെ​ ​പ്ര​മു​ഖ​ ​നി​‌​ർ​മ്മാ​ണ​ ​ക​മ്പ​നി​യാ​യ​ ​ക​ര​ൺ​ ​ജോ​ഹ​റി​ന്റെ​ ​ധ​ർ​മ്മ​ ​പ്രൊ​ഡ​ക്ഷ​ൻ​സും​ ​പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക്ഷ​ൻ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​അ​തേ​സ​മ​യം​ ​ലൂ​സി​ഫ​ർ,​ ​ബ്രോ​ഡാ​ഡി,​ ​എ​മ്പു​രാ​ൻ​ ​എ​ന്നി​വ​യാ​ണ് ​പൃ​ഥ്വി​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ൾ.​ ​
ഇൗ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​എ​ല്ലാം​ ​മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​പൃ​ഥ്വി​രാ​ജ് ​അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്.ബ്രോ​ ​ഡാ​ഡി​ ​ഒ.​ടി.​ടി​ ​റി​ലീ​സാ​യി​രു​ന്നു.​ ​ഈ​ ​ചി​ത്ര​വും​ ​പ്രേ​ക്ഷ​ക​രെ​ ​നി​രാ​ശ​രാ​ക്കി​യി​ല്ല.​ ​ലൂ​സി​ഫ​റും​ ​എ​മ്പു​രാ​നും​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​വി​ജ​യം​ ​നേ​ടു​ക​യും​ ​ചെ​യ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY