SignIn
Kerala Kaumudi Online
Friday, 26 June 2026 7.30 AM IST

മോഹൻലാലിന് പിന്നാലെ ടൊവിനോ തോമസും സൗബിൻ ഷാഹിറും, ക്യാമിയോ ഖലീഫ

sss

പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിൽ മോഹൻലാലിനെ കൂടാതെ ടൊവിനോ തോമസും സൗബിൻ ഷാഹിറും ക്യാമിയോ വേഷത്തിൽ എത്തുന്നു.

ചിത്രത്തിൽ ടൊവിനോയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഉണ്ടാകും എന്നാണ് വിവരം.

ടൊവിനോ തോമസ് നായകനായ പള്ളിചട്ടമ്പിയിൽ പൃഥ്വിരാജ് അതിഥി വേഷത്തിൽ എത്തി കൈയടി നേടിയിരുന്നു. മോഹൻലാൽ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവർ കൂടി ക്യാമിയോ വേഷത്തിൽ എത്തുന്നതിനാൽ ഖലീഫയ്ക്ക് പ്രേക്ഷക പ്രതീക്ഷകൾ വീണ്ടും ഉയരുന്നു. ഓണ റിലീസായ ആഗസ്റ്റ് 20ന് തിയേറ്ററിൽ എത്തുന്ന ഖലീഫ ആക്ഷൻ ത്രില്ലറാണ്. പൃഥ്വിരാജ് സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന ഖലീഫ ഓണത്തിന് വിരുന്ന് തീർക്കും എന്ന് ഉറപ്പാണ്. യാനിക് ബെൻ ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ഖലീഫയുടെ ഹൈലൈറ്റായിരിക്കും. നീണ്ട 16 വർഷത്തിനുശേഷം വൈശാഖും പൃഥ്വിരാജും കൈകോർക്കുന്ന ഖലീഫ രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. രണ്ടാം ഭാഗത്തിൽ മോഹൻലാൽ ആണ് നായകൻ. പുലിമരുകൻ, മോൺസ്റ്റർ എന്നീ ചിത്രങ്ങളിൽ കൈകോർത്തതാണ് മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ട്. തെന്നിന്ത്യൻ താരങ്ങളായ കൃതി ഷെട്ടിയും മാളവിക ശർമ്മയുമാണ് നായികമാർ. ബോളിവുഡ് താരം നിതിൻ മുകേഷ് ആണ് പ്രതിനായകൻ. ആമിർ അലി എന്ന സ്വർണക്കടത്തുകാരനായി പൃഥ്വിരാജ് എത്തുന്ന ഖലീഫ ബിഗ് ബഡ്ജറ്റ് എന്റർടെയ്‌നറാണ്.

ജിനുഎബ്രഹാം ആണ് രചന. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മാണം. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം. ചമൻ ചാക്കോ ചിത്ര സംയോജനം നിർവഹിക്കുന്നു. ആഗസ്റ്റ് 20ന് ദുൽഖർ സൽമാന്റെ ഐ ആം ഗെയിമിനൊപ്പം ആണ് ഖലീഫ ഏറ്റുമുട്ടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY