
വിതരണം വേഫെർ ഫിലിംസ്
ഷീലം എം. സാമി, സാത്വിക റാവു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനി ഒരുക്കിയ കന്നഡ ചിത്രം മേഘ മൗനം ഇന്ന് പ്രദർശനത്തിന് എത്തും. കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് . റൊമാന്റിക് ത്രില്ലർ ആയി കഥ പറയുന്ന ചിത്രം, സസ്പെൻസ്, പ്രണയം, കോമഡി, ട്വിസ്റ്റുകൾ എന്നിവ കോർത്തിണക്കി ഒരുക്കുന്നു. സംവിധായകൻ സുനിയുടെ അസോസിയേറ്റ് ആയി ജോലി ചെയ്ത ഷീലം എം സാമിയുടെ അഭിനയ അരങ്ങേറ്റം ചിത്രം കൂടിയാണിത്.ഓപ്പറേഷൻ അലമേലമ്മ, ചമക്, ബാസാർ, സാകേത്, അവതാര പുരുഷ, ഗറ്റവൈഭവ, ബഹുപറക്, സിമ്പിൾ ആകി ഇന്നോട് ലവ് സ്റ്റോറി, സിമ്പിൾ ആകി ഒന്തു ലവ് സ്റ്റോറി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ആണ് സുനി. മോക്ഷ കുശാൽ, റിഷി, രേഖ എസ് പ്രസാദ്, ധനഞ്ജയ ഡിഡഗ എന്നിവരാണ് മറ്റു താരങ്ങൾ
മൈസൂരു രമേശ്, സുനി സിനിമാസ്, റാം മൂവീസ്, ശ്രീ രംഗരാജു, ലോകേഷ് ബെലവാടി, രമേശ് ഗോവ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് കെ .വി .എൻ പ്രൊഡക്ഷൻസ് ആണ്. ഛായാഗ്രഹണം - സന്തോഷ് റായ് പത്തജേ, സംഗീതം- ജൂദ സാൻഡി, ആദി കൃഷ്ണ- എഡിറ്റർ, മ്യൂസിക് സൂപ്പർവൈസർ- സാമുവൽ അബി, നൃത്ത സംവിധാനം- മധു ശിവണ്ണ, പ്രൊഡക്ഷൻ ഡിസൈനർ- മഞ്ജു ജെ. ഹോസപ്പെട്ട, അശ്വിൻ രമേശ്. പി.ആർ. ഒ ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |