
പൃഥ്വിരാജ് , പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി' ബുക്ക് മൈ ഷോ കീഴടക്കി. ബുക്കിംഗ് ഒാപ്പണായി നിമിഷങ്ങൾക്കകം ബുക്കിംഗ് ട്രെൻഡിംഗ് ചാ ർട്ടുകളിൽ ഇടം പിടിച്ചു. 24 മണിക്കൂറിനകം ഒരു കോടിക്കു മുകളിൽ പ്രീ സെയിൽ നേടി. അതേസമയം ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രോമോ പ്രേക്ഷകർക്കിടയിൽ പ്രതീക്ഷ വർദ്ധിപ്പിച്ചു. ഇന്ന് ചിത്രം പ്രദർശനത്തിന് എത്തും. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ആർ. ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ. യു, ഇർഷാദ് അലി, സുധി കോഴിക്കോട്, എന്നിവരാണ് മറ്റ് താരങ്ങൾ. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുളാണ് ഐ നോബഡിയുടെ രചന.ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എംബി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നാണ് നിർമ്മാണം. പ്രൊമോഷൻസ്- പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിപിൻ കുമാർ.വി,പി.ആർ. ഒ എ.എസ്. ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |