SignIn
Kerala Kaumudi Online
Monday, 24 August 2026 10.11 AM IST

മട്ടാഞ്ചേരി മാഫിയായിൽ മമ്മൂട്ടിയുടെ വില്ലനാകാൻ ആസിഫ് അലി

sss

മമ്മൂട്ടി നായകനായി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയയിൽ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആസിഫ് അലി. മമ്മൂട്ടി ചിത്രത്തിൽ ആസിഫ് അലി അഭിനയിച്ചിട്ടുണ്ടെങ്കിലും വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദ്യമാണ്. മോഹൻലാൽ നായകനായി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന നെടുങ്കണ്ടം മിറക്കാളിലും ആസിഫ് അലി അഭിനയിക്കുന്നുണ്ട്. നസ്ലിൻ,​ ലുക് മാൻ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.നായികമാരുണ്ടെങ്കിലും വേണ്ട പ്രാധാന്യം ഉണ്ടാകില്ലെന്ന് അറിയുന്നു. നേരത്തേ നിശ്ചയിച്ചതുപോലെ ഒക്ടോബറിൽ തന്നെ ചിത്രീകരണം ആരംഭിച്ചേക്കും.​തിരക്കഥ പൂർത്തിയാകാത്തതിനാൽ ജനുവരിയിലേക്ക് ചിത്രീകരണം നീളാൻ സാധ്യത ഉണ്ടായിരുന്നതാണ്. ഹ്യൂമർ ട്രാക്കിൽ ആണ് മട്ടാഞ്ചേരി മാഫിയ ഒരുങ്ങുന്നത്. മമ്മൂട്ടി ഡോണായാണ് എത്തുന്നതെന്ന് അറിയുന്നു. മട്ടാഞ്ചേരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഉണ്ട എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പ്ലാ​ൻ​ ​ബി​ ​മോ​ഷ​ൻ​ ​പി​ക്‌​ചേ​ഴ്സി​ന്റെ​യും​ ​യൂ​ണി​വേ​ഴ്സ​ൽ​ ​സി​നി​മാ​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​ഖാ​ലി​ദ് ​റ​ഹ്മാ​നും​ ​ബി.​ ​രാ​കേ​ഷും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം​ .​ ​ ​നി​യോ​ഗ് ​കൃ​ഷ്ണ,​ ​സു​ഹാ​സ്,​ ​ഷ​റ​ഫ് ,​ ​ത​സ്രീ​ഖ് ​അ​ബ്ദു​ൾ​ ​സ​ലാം​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ,​ ​ജിം​ഷി​ ​ഖാ​ലി​ദ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സം​ഗീ​തം​ ​റെ​ക്സ് ​വി​ജ​യ​ൻ,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​ ​വി​ഷ്ണു​ ​ഗോ​വി​ന്ദ്, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള. ​​ ധനുഷ് ചിത്രം ഒാം പൂർത്തിയാക്കുന്ന മമ്മൂട്ടി തുടർന്ന് നിതീഷ് സഹദേവിന്റെ ചിത്രത്തിൽ അഭിനയിക്കും. ജൂലായ് 23ന് കുംഭകോണത്ത് ചിത്രീകരണം ആരംഭിക്കും. 100 ദിവസത്തെ ചിത്രീകരണമുണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രംകൂടിയാണ്. ഈ ചിത്രം പൂർത്തിയാക്കിയശേഷം മട്ടാഞ്ചേരി മാഫിയയിൽ മമ്മൂട്ടി അഭിനയിച്ചേക്കും. നവാഗതനായ ഷിബിൻ മുരുകേഷ് സംവിധാനം ചെയ്യുന്ന ചിത്രവും മമ്മൂട്ടിയെ കാത്തിരിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് ഷിബിൻ മുരുകേഷ് ചിത്രത്തിന്റെയും നിർമ്മാണം. യുവ സംവിധായകരായ ഖാലിദ് റഹ്മാൻ,​ നിതീഷ് സഹദേവ് നവാഗതനായ ഷിബിൻ മുരുകേഷ് എന്നിവരുമായി മമ്മൂട്ടി കൈകോർക്കുന്നതിനാൽ പ്രതീക്ഷകൾ വാനോളം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY