
മമ്മൂട്ടിയും ധനുഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓം (OM: Chapter 1 – Udhiram: The Blood Wood) എന്ന തമിഴ് ചിത്രത്തിലെ 'അലാക്കാ ലൂവാ' എന്ന അടിപൊളി ഡാൻസ് നമ്പറിന്റെ ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ 1 കോടി 60 ലക്ഷം കാഴ്ചക്കാർ .
ധനുഷിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറങ്ങിയ പാട്ട് രോകേഷ് ആണ് രചിച്ചത്. ഈണം നല്കി ആലപിക്കുന്നത് സായ് അഭ്യങ്കറാണ്. പാട്ടിന്റെ തുടക്കത്തിൽ ധനുഷിന്റെ തകർപ്പൻ നൃത്തച്ചുവടുകളാണെങ്കിൽ, അവസാന ഭാഗത്ത് തീപാറുന്ന പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ വമ്പൻ മാസ് എൻട്രിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബർമ്മ കാർത്തി എന്ന കാർത്തികേയൻ അഥവാ സിയ എന്നാണ് ഓമിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രണ്ട് ഷോട്ടിൽ ഗാനരംഗത്ത് മമ്മൂട്ടിയെ കാണാം. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസിറുദ്ദീൻ ഷാ, സായ് പല്ലവി, ശ്രീലീല,ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു .ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ഓം നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |