
ബ്ളോക് ബസ്റ്ററായ വാഴ II: ബയോപിക് ഓഫ് എ ബില്യൺ ബ്രോസിനു ശേഷം ഹാഷിറും അമീനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ഞൊടി: വൺ മോർ ടൈം' എന്ന് പേരിട്ടു.നവാഗതനായ ജെ. എസ്. ജിതിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ യുവതാരങ്ങളായ ലുക്മാൻ , ചന്തു സലിംകുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും ടോണി ജോസും മിഡ്‌നൈറ്റ് സൺ ഫിലിംസുമായി സഹകരിച്ചാണ് നിർമ്മാണം.
കഥയോ ചിത്രത്തിന്റെ ജോണറോ പുറത്തുവിട്ടിട്ടില്ലെങ്കിലും, പോസ്റ്ററിലൂടെ തന്നെ വലിയ കൗതുകം സൃഷ്ടിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞു. ചിത്രീകരണം ഉടൻ ആരംഭിക്കും. വരും ദിവസങ്ങളിൽ അഭിനേതാക്കളെക്കുറിച്ചും കഥാപശ്ചാത്തലത്തെക്കുറിച്ചും മറ്റ് സാങ്കേതിക വിവരങ്ങളെക്കുറിച്ചും കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വാഴ II എന്ന ചിത്രത്തിൽ ഹാഷിറിനൊപ്പം തിളങ്ങിയ താരം ആണ് അമീൻ. ഇരുവരും വീണ്ടും ഒരുമിക്കുന്നത് ആരാധകരെ ആവേശഭരിതരാക്കുന്നു. പ്രകമ്പനം, ഡർബി തുടങ്ങിയ ചിത്രങ്ങളിലും അമീൻ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരായി കരിയർ ആരംഭിച്ച ഇരുവരും സിനിമയിൽ സാന്നിധ്യം ശക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |