
ബ്ളോക് ബസ്റ്റർ വിജയം നേടിയ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ഏറെ ചിരിപ്പിച്ച സുരേഷ് കൃഷ്ണ , ഫഹദ് ഫാസിൽ നായകനായ കരാട്ടെ ചന്ദ്രനിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഒക്ടോബർ 15ന് കോട്ടയത്ത് ചിത്രീകരണം ആരം ഭിക്കുന്ന ചിത്രം നവാഗതനായ റോയ് സംവിധാനം ചെയ്യുന്നു. ദിലീഷ് പോത്തന്റെ ശിഷ്യനായി പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് റോയ് ആദ്യ ചിത്രം ഒരുക്കുന്നത്. ബെത്‌ലഹേം കുടുംബ യൂണിറ്റിനും റിലീസിന് ഒരുങ്ങുന്ന പിക്‌നിക്കിനുശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.
കരാട്ടെ ചന്ദ്രനായി ഫഹദ് ഫാസിൽ എത്തുന്ന ചിത്രത്തിന്
എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് തിരക്കഥ. അതേസമയം
ഡിസ്നി ഹോട് സ്റ്റാറിൽ റെക്കോർഡ് കാഴ്ച്ചക്കാരുമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മുന്നേറുന്നു. തിയേറ്ററുകളിൽ വൻ വിജയം നേടിയ നിവിൻ പോളി - മമിത ബൈജു കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം ഒക്ടോബർ ആദ്യവാരം ആണ് സ്ട്രീമിംഗ് ആരംഭിച്ചത്. ആദ്യ ദിനങ്ങളിൽ തന്നെ ഇന്ത്യയൊട്ടാകെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള ചിത്രങ്ങളുടെ നിരയിൽ മുന്നിലെത്തി . ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ഫീൽ ഗുഡ് റൊമാന്റിക് കോമഡി ചിത്രം ഹോട്സ്റ്റാർ ഇന്ത്യയിലെ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് തുടരുന്നത്. റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിൽ തന്നെ ദശലക്ഷക്കണക്കിന് വ്യൂസ് നേടി വൻ മുന്നേറ്റമാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കാഴ്ചവെക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |