
ജയസൂര്യയെ നായകനാകുന്ന ഹൈ-ഒക്ടേൻ ത്രില്ലർ ചിത്രം ഓപ്പറേഷൻ ത്രാൾ പൂർത്തിയായി. സംഗീത സംവിധായകൻ രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്നു.ജമ്മു, പുൽവാമ, ലഡാക്ക്, ഉത്തരാഖണ്ഡ്, നൈനിറ്റാൾ, ഡെറാഡൂൺ, കശ്മീർ, ഡൽഹി, കോയമ്പത്തൂർ, കൊച്ചി എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ.
വൻ താരനിരയുമായി അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തിലൂടെ രതീഷ് വേഗ സംവിധായകന്റെ കുപ്പായം അണിയുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ ആണ് പ്രമേയം.എൻ. എെ എ ഉദ്യോഗസ്ഥനായി ജയസൂര്യ എത്തുന്നു.
പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ക്രിസ്മസിന് റിലീസ് ചെയ്യും . ഛായാഗ്രഹണം: നജോസ്, എഡിറ്റർ: ഷഫീഖ് വി.ബി, സംഗീതം, പശ്ചാത്തലസംഗീതം: രതീഷ് വേഗ, പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ കൺട്രോളർ ഇഖ്ബാൽ പാനായികുളം, ആർട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: സമീറ സനീഷ്, സരിത ജയസൂര്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |