SignIn
Kerala Kaumudi Online
Wednesday, 05 August 2026 4.48 AM IST

സ്വർണം നേടാൻ സുവർണാവസരം ഒരുക്കി 'ജിഡിഎൻ'

ss


മാധവൻ നായകനാകുന്ന ‘ജി.ഡി.എൻ’ ആഗസ്റ്റ് 7ന് റിലീസിന് ഒരുങ്ങവേ അണിയറപ്രവർത്തകർ പ്രേക്ഷകർക്കായി പ്രത്യേക മത്സരം പ്രഖ്യാപിച്ചു.നിർമാതാക്കൾ പങ്കുവച്ച ക്യൂആർ കോഡ് സ്കാൻ ചെയ്യുകയും ട്രെയിലർ കണ്ട് ഷെയർ ചെയ്യുന്നവർക്ക് സ്വർണനാണയങ്ങൾ നേടാൻ അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനമായി 10 ഗ്രാം സ്വർണവും രണ്ടാം സ്ഥാനം മുതൽ പത്താം സ്ഥാനം വരെ എത്തുന്നവർക്ക് 2 ഗ്രാം സ്വർണം വീതം നൽകും. നിർമാതാക്കളുടെ സോഷ്യൽ മീഡിയ പേജുകളിൽ ക്യൂആർ കോഡ് ലഭ്യമാകും. ആഗസ്റ്റ് 6 വരെയാണ് മത്സരം.

അസാധാരണമായ കണ്ടുപിടിത്തങ്ങളിലൂടെയും വ്യവസായ സംരംഭങ്ങളിലൂടെയും കോയമ്പത്തൂരിനെ വ്യാവസായിക കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യയുടെ എഡിസൺ’ എന്ന പേരിൽ അറിയപ്പെട്ട ജി. ഡി. നായിഡുവിന്റെ ജീവിതം പറയുന്ന ചിത്രം പ്രശസ്ത പരസ്യ ചിത്ര സംവിധായകൻ കൃഷ്ണകുമാർ രാമകുമാറാണ് സംവിധാനം.

വർഗീസ് മൂലൻ പിക്ചേഴ്സിന്റെ ബാനറിൽ വർഗീസ് മൂലനും, ട്രൈ കളർ ഫിലിംസിന്റെ ബാനറിൽ ആർ. മാധവനും സരിത മാധവനും ചേർന്നാണ് നിർമ്മാണം . ഉർവശി തിയേറ്റേഴ്സാണ് കേരളത്തിൽ വിതരണം. പി .ആർ .ഒ : പി. ശിവപ്രസാദ്, ഐശ്വര്യ രാജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY