
രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംജാദ് സംവിധാനം ചെയ്യുന്ന വാമ്പയർ ആക്ഷൻ ത്രില്ലർ ഹാഫ് പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. സെപ്റ്റംബറിൽ ആണ് പ്രീമിയർ . മിഡ്നൈറ്റ് മാഡ്‌നെസ് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി.കെയും ചേർന്ന് നിർമ്മിച്ച ചിത്രം രണ്ട് ഹാഫ് ബ്ലഡ് വാമ്പയറുകളെ കേന്ദ്രീകരിച്ച് റോഡ് ആക്ഷൻ, റിവെഞ്ച്, എന്നിവ കോർത്തിണക്കുന്നു. പ്രവീൺ വിശ്വനാഥ് ആണ് രചന.
ചിത്രം നോർത്ത് ഇന്ത്യയിൽ അവതരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും എക്സൽ എന്റർടൈൻമെന്റുംഎഎ ഫിലിംസും ചേർന്നാണ്. മലയാള ചലച്ചിത്രമേഖലയിൽ എക്സൽ എന്റർടെയ്ൻമെന്റിന്റെ ആദ്യ സഹകരണമാണിത്. 2024 ൽ രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച മർഡർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ഗോളത്തിനു ശേഷം, ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, സംജാദ്, പ്രവീൺ വിശ്വനാഥ് എന്നിവരുടെ രണ്ടാമത്തെ സഹകരണമാണിത്.
ദി റെയ്ഡ് 2, ദി നൈറ്റ് കംസ് ഫോർ അസ് തുടങ്ങി അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയ ചിത്രങ്ങളുടെ ആക്ഷൻ കൊറിയോഗ്രാഫർ വെരി ട്രൈ യുലിസ്മാൻ ആണ് ഫൈറ്റ് മാസ്റ്റർ. ദേശീയ അവാർഡ് ജേതാക്കളായ എഡിറ്റർ മഹേഷ് ഭുവനേന്ദ്, പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ് , സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് എന്നിവർ ഹാഫിന്റെ ഭാഗമാണ് , ഛായാഗ്രാഹണം പാപ്പിനു, സംഗീതം മിഥുൻ മുകുന്ദൻ,. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പുറത്തിറങ്ങും. പി.ആർ.ഒ- ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |