SignIn
Kerala Kaumudi Online
Sunday, 09 August 2026 8.00 AM IST

കണ്ടത് യഷിന്റെ റോക്കിംഗ് പൂരം

yash

ടോക് സിക് ട്രെയിലർ

സ്റ്റൈലും സ്വാഗും റോക്കിംഗും ചേരുന്നതാണ് ടോക് സിക് ട്രെയിലർ. യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ ആവേശം തീർക്കുന്നു. ട്രെയിലറിൽ ആദ്യാവസാനം യഷ് വിളയാട്ടം തന്നെ. തിരുവോണദിനമായ ആഗസ്റ്റ് 26ന് തിയേറ്ററിൽ എത്തുന്ന ടോക് സിക് പ്രേക്ഷകർക്ക് വേറിട്ട ദൃശ്യ വിരുന്ന് ഒരുക്കും. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് നായികമാർ.

മലയാളി താരം സുദേവ് നായർ ആണ് മറ്റൊരു താരം. ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ടോക്സിക് കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ചതാണ്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്നാണ് നിർമ്മിക്കുന്നത്.

അതേസമയം, കർണാടകയിൽ എക്കാലത്തെയും ഏറ്റവും വലിയ റിലീസിനാണ് ടോക്സിക് ഒരുങ്ങുന്നത്. ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് ലക്ഷ്യമിടുന്ന ചിത്രം, സ്ക്രീനുകളുടെയും ഷോകളുടെയും എണ്ണത്തിൽ പുതുചരിത്രം സൃഷ്ടിക്കാനാണ് ലക്ഷ്യം. ബെംഗളൂരുവിൽ മാത്രം ആദ്യദിവസം തന്നെ റെക്കോർഡ് ഷോകൾ ഉണ്ടാകും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് കർണാടകയിലെ വിതരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YASH, TOXIC, TOXIC TRAILER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY