SignIn
Kerala Kaumudi Online
Monday, 10 August 2026 6.57 AM IST

ജെൻ സി തിരയിൽ ഡിസി, നടിപ്പിൻ ലോകേഷിന്റേത് സൂപ്പർ അങ്കം

ss

പത്തുവർഷത്തിനുശേഷം വാമിഖ ഗബ്ബി തമിഴിൽ

സൂപ്പർ സംവിധായകൻ മാത്രമല്ല, സൂപ്പർ നടനാണെന്നും ആദ്യനായക വേഷത്തിലൂടെ ലോകേഷ് കനകരാജ് തെളിയിച്ചു.തമിഴകത്തെ നവയുഗ സംവിധായകരിൽ ശ്രദ്ധേയനായ അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ഡിസി തിയേറ്ററുകളിൽ ആഘോഷമാകുന്നു.ആഗോള ബോക്സോഫീസിൽ ആദ്യ ദിനത്തേക്കാൾ 52.3% വർദ്ധനയുണ്ടായി. ശനിയാഴ്ച ഇന്ത്യയിൽ നിന്ന് ചിത്രം 6.70 കോടി നെറ്റ് നേടി.

തമിഴ് പതിപ്പ് മാത്രം രണ്ടാം ദിവസം 4.55 കോടി നേടി. കേരളത്തിൽ രണ്ടാം ദിവസം ചിത്രം 1.30 കോടി ഗ്രോസ് നേടിയതായാണ് റിപ്പോർട്ട്. പ്രതികാരത്തിന്റെ ത്രസിപ്പിക്കുന്ന സംഗീതവും ആക്ഷനും നിറഞ്ഞ ഡിസി യുവ പ്രേക്ഷകരാണ് ഏറ്രെടുത്തത്. ഗൺ ഫൈറ്റും, ചോര ചിതറുന്ന സംഘട്ടനവും ഗംഭീരമായി ഒരുക്കിയ വയലൻസ് സീക്വൻസുകളും ആണ് ചിത്രത്തെ വേറിട്ട് നിറുത്തുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ കരിയർ ബെസ്റ്റ് എന്ന് തന്നെ വിളിക്കാവുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

സഞ്ജന കൃഷ്ണമൂർത്തി, അവിനാശ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മാണം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കേരളത്തിലും കർണാടകത്തിലും വിതരണം. ഡ്രീം ബിഗ് ഫിലിംസ് ആണ് രണ്ടിടത്തു ഡിസ്ട്രിബുഷൻ പാർട്ണർ. പി.ആർ.ഒ ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOKESH KANAKARAJ, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY