SignIn
Kerala Kaumudi Online
Thursday, 20 August 2026 6.52 AM IST

വൈബോണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

ss

ഇരുപതു വർഷങ്ങൾക്കശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ . ഓണം വൈബ് 2026 എന്ന മ്യൂസിക് വീഡിയോയിൽ ഭീഷ്മരിലൂടെ' മലയാളികൾക്ക് സുപരിചിതയായ അമ്മേരയും നടൻ സന്തോഷ് കീഴാറ്റൂരും പ്രധാന വേഷങ്ങളിലെത്തുന്നു.

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ശ്രീജിത്തും പ്രധാന വേഷത്തിലുണ്ട്. യുവഗായകരായ സൂര്യനാരായണനും ദേവനന്ദയും ഈസ്റ്റ് കോസ്റ്റ് ബാനറിലൂടെ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുണ്ട് . ടീം ഈസ്റ്റ് കോസ്റ്റ് സംഗീതംഒരുക്കുന്നു .ഓണത്തിന്റെ തനിമയും കേരളീയ ആഘോഷങ്ങളുടെ വൈവിധ്യവും ദൃശ്യവത്കരിക്കുന്ന മ്യൂസിക് വീഡിയോയിൽ ഇരുന്നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം വിവിധ ഓണക്കളികളും കേരളീയ കലാരൂപങ്ങളും അണിനിരക്കുന്നു. ശാന്തി മാസ്റ്റർ ആണ് നൃത്ത സംവിധാനം. ഗാനരചനയും സംവിധാനവും ഈസ്റ്റ് കോസ്റ്റ് വിജയൻ നിർവഹിക്കുന്നു.

ഓണത്തിന്റെ ഗൃഹാതുരത്വവും ആഘോഷത്തിമിർപ്പും സമന്വയിപ്പിച്ച് ജെൻ സീക്കും പഴയ തലമുറയ്ക്കും ഒരേപോലെ ആസ്വദിക്കാവുന്ന രീതിയിൽ ഗാനം ഒരുക്കിയിട്ടുണ്ട്. ഛായാഗ്രഹണം : എൽദോ ഐസക്, പ്രോജക്ട് ഡിസൈനർ: സജിത്ത് കൃഷ്ണൻ, എഡിറ്റിംഗ് : മനു ബാലകൃഷ്ണൻ, വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് : റഹിം കൊടുങ്ങല്ലൂർ, ടൈറ്റിൽ മ്യൂസിക് ആന്റ് പ്രോഗ്രാമിംഗ് : മധു പോൾ, മിക്സിംഗ് മാസ്റ്ററിംഗ് : അശ്വിൻ കുമാർ, കളറിസ്റ്റ് : ലിജു പ്രഭാകർ, ഡി.ഐ : രംഗ്റേയ്സ്, അസോസിയേറ്റ് ഡയറക്ടർമാർ : സുഭാഷ് ഇളമ്പൽ, പ്രസാദ്‌ യാദവ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ്‌ തിലകം, എ. ഐ ആർട്ടിസ്റ്റ് : നസിം വൈ എൻ, ഓണക്കളി അറേഞ്ച്മെന്റ്സ് : ഭാഗ്യരാജ് പറളി. യൂട്യൂബിൽ റിലീസ് ചെയ്ത മ്യൂസിക് വീഡിയോയുടെ ഓഡിയോ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY