SignIn
Kerala Kaumudi Online
Thursday, 20 August 2026 6.52 AM IST

നായികയായി കല്യാണി പ്രിയദർശൻ, രൺവീർസിംഗിന്റെ പ്രളയ് ആരംഭിച്ചു

ss

ര​ൺ​വീ​ർ​സിം​ഗ് ​നാ​യ​ക​നാ​യി​ ​ജ​യ്‌​മേ​ത്ത​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​പ്ര​ള​യ് ​മും​ബ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​‌​ശ​ൻ ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റം​ ​ന​ട​ത്തു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​പ്ര​ള​യ്.​ ​യ​ഥാ​ർ​ത്ഥ​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​ ​ക​ഥ​ ​ആ​ണ് ​പ​റ​യു​ന്ന​ത്.​ ​അ​ന​ന്യ​ ​ബി​ർ​ള​യു​ടെ​ ​ബി​ർ​ള​ ​സ്‌​റ്റു​ഡി​യോ​സും​ ​ഹ​ൻ​സ​ൽ​ ​മേ​ത്ത​ ​-​ ​സാ​ഹി​ൽ​ ​സൈ​ഗ​ൽ​ ​എ​ന്നി​വ​രു​ടെ​ ​ട്രൂ​ ​സ്റ്റോ​റി​ ​ഫി​ലിം​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ര​ൺ​വീ​ർ​ ​സിം​ഗി​ന്റെ​ ​മാ​ ​ക​സം​ ​ഫി​ലിം​സ് ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ളി​യാ​ണ് .​ ​ധു​ര​ന്ദ​ർ​ ​ഫ്രാ​ഞ്ചൈ​സി​യു​ടെ​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​ര​ൺ​വീ​ർ​സിം​ഗ് ​നാ​യ​ക​നാ​വു​ന്ന​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​ത്തി​ന് ​മും​ബ​യ് ​യു​ടെ​ ​പ​രി​സ​ര​ ​പ്ര​ദേ​ ശ​ങ്ങ​ളാ​ണ് ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.
അ​തേ​സ​മ​യം​ ​ലോ​ക​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​ആ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ന്റെ​ ​അ​ടു​ത്ത​ ​പ്രോ​ജ​ക്ട്.​ ​ഈ​ ​വ​ർ​ഷം​ ​ത​ന്നെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ഓ​ണം​ ​റി​ലീ​സാ​യാ​ണ് ​പ്ലാ​ൻ​ ​ചെ​യ്യു​ന്ന​ത്.
ടൊ​വി​നോ​ ​തോ​മ​സ് ​അ​വ​ത​രി​പ്പി​ച്ച​ ​ചാ​ത്ത​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ആ​ണ് ​ര​ണ്ടാം​ ​ഭാ​ഗം.​ ​ഡൊ​മിനി​ക് ​അ​രു​ൺ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​ആ​ദ്യ​ ​ഭാ​ഗ​ത്തി​ന്റെ​ ​തു​ട​ർ​ച്ച​യു​മാ​യി​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടും.​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ഡൊമിനി​ക് ​അ​രു​ണും​ ​ശാ​ന്തി​ ​ബാ​ല​ച​ന്ദ്ര​നും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY