1 MIN READ | AUTHOR : Web Desk PUBLISHED: AUGUST 21, 2026 06:49 AM IST
150 കോടി ക്ലബിലേക്ക് ആഗോള കളക്ഷൻ
സൂര്യയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ വിശ്വനാഥ് & സൺസ് ആഗോളതലത്തിൽ 150 കോടിയിലേക്ക് അടുക്കുന്നു.ആഗോള ബോക്സ് ഓഫീസിൽ ചിത്രം 135.49 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ പിന്നിട്ടു എന്നാണ് ട്രേഡ് റിപ്പോർട്ട്.150 കോടി ക്ലബ്ബിലേക്ക് കടക്കാൻ ഇനി വെറും 14.51 കോടി രൂപ കൂടി മതി. കറുപ്പിന് പിന്നാലെ ബ്ലോക് ബസ്റ്റർ വിജയം നേടുന്ന സൂര്യ ചിത്രം ആണ് വിശ്വനാഥ് & സൺസ്. കറുപ്പ് ആഗോളതലത്തിൽ 200 കോടി പിന്നിട്ടിരുന്നു.ആറാം ദിവസമായ ബുധനാഴ്ച ഇന്ത്യയിൽ നിന്ന് 5.10 കോടി രൂപ നെറ്റ് കളക്ഷൻ വിശ്വനാഥ് & സൺസ് നേടി. ചൊവ്വാഴ്ച നേടിയ 6.35 കോടിയെ അപേക്ഷിച്ച് 19.7 ശതമാനത്തിന്റെ ഇടിവാണ് ആറാം ദിനത്തിൽ രേഖപ്പെടുത്തിയത്. ഇതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 77.40 കോടിയായും ഇന്ത്യ ഗ്രോസ് 89.49 കോടിയായും ഉയർന്നു. ആറാം ദിനത്തിൽ രാജ്യത്തുടനീളം 5,093 ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. നിലവിലെ ട്രെൻഡ് തുടർന്നാൽ ഈ വാരാന്ത്യത്തിന് മുൻപേ ചിത്രം 150 കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് വിലയിരുത്തൽ.വെങ്കി അട്ലൂരി സംവിധാനം ചെയ്ത ചിത്രത്തിൽ രവീണ ടണ്ടൻ, രാധിക ശരത്കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
നൃത്തത്തിന്റെ പേരിൽ കരിയറിന്റെ തുടക്കകാലത്ത് ബോളിവുഡ് താരം കത്രീന കെയ്ഫ് രൂക്ഷവിമർശനങ്ങൾക്ക് ഇരയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രമുഖ കൊറിയോഗ്രാഫർ.
മലയാളികളുടെ അഭിമാനമായ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75-ാം ജന്മദിനമായിരുന്നു സെപ്തംബർ ഏഴിന്. താരങ്ങളും ആരാധകരും ഉൾപ്പെടെ ലക്ഷക്കണക്കിനുപേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച്
10 വർഷത്തോളം നീണ്ട വിവാഹജീവിതം അവസാനിപ്പിച്ചെന്ന കാര്യം നടൻ ശ്രീനാഥ് ഭാസി. 2024 മുതൽ ഭാര്യയുമായി വേർപിരിഞ്ഞെന്നും ഇപ്പോൾ താൻ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും നടൻ പറഞ്ഞു.