SignIn
Kerala Kaumudi Online
Saturday, 22 August 2026 3.35 AM IST

ടോക്സിക് ബുക്കിംഗ് ഇന്ന് ആരംഭിക്കും

sss

പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും ചേർന്ന്

കേരളത്തിൽ വിതരണം

യഷ് നായകനായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ അഡ്വാൻസ് ബുക്കിംഗ് ഇന്ന് ആരംഭിക്കും . ബുക്ക് മൈ ഷോ ഉൾപ്പടെയയുള്ള പ്ളാറ്റ് ഫോമിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. തിരുവോണദിനമായ ആഗസ്റ്റ് 26ന് ആണ് ചിത്രത്തിന്റെ ആഗോള റിലീസ്. യഷ് ഇരട്ട വേഷത്തിലെത്തുന്ന ടോക്സിക് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്നു. കെ.ജി.എഫ്: ചാപ്റ്റർ 2'-വിന് ശേഷം യഷ് നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിൽ വൻ പ്രതീക്ഷ നൽകുന്നു. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് നായികമാർ. വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറിൽ ആണ് നിർമ്മാണം.യഷും ഗീതു മോഹൻദാസും ചേർന്നാണ് രചന. പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും ചേർന്നാണ് കേരളത്തിൽ വിതരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY