
സൈജു കുറുപ്പ് ഡിറ്റക്ടീവാകുന്നു. ചിരിപ്പിക്കുന്ന ഡിറ്റക്ടീവാണ് ആള്. പൂർണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രം സാഗർ സംവിധാനം ചെയ്യുന്നു. കനകരാജ്യം , വീകം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും ആസാദി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമാണ് സാഗർ. സായ് കുമാർ, അൽത്താഫ് സലിം , ഹരിശ്രി അശോകൻ , സുധീഷ്, ശങ്കർ രാമകൃഷ്ണൻ, മധുപാൽ, ഷാൻ റഹ് മാൻ ,ഷാജു ശ്രീധർ, റിയ ജിത്തു, ഉത്തര ഉണ്ണി, ആൽഫി പഞ്ഞിക്കാരൻ, ശ്രീരേഖ എന്നിവരോടൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നു.
അരുൺ ഗോപി എക്‌സൈമെൻ്റ് ആന്റ് ജസ്റ്റിൻ ആന്റ് മാത്യു എക്‌സൈമെന്റിന്റെ ബാനറിൽ അരുൺ ഗോപി, ജസ്റ്റിൻ,മാത്യു എന്നിവർ ചേർന്നാണ് നിർമ്മാണം. അരുൺ ഗോപി എക്‌സൈമെൻ്റ് ആന്റ് ജസ്റ്റിൻ ആന്റ് മാത്യു എക്‌സൈമെന്റിന്റെ രണ്ടാമത്തെ ചിത്രം ആണ്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേഴ്സ് . സെപ്തംബർ ഏഴിന് ഇടപ്പള്ളി അഞ്ചു മന ക്ഷേത്രത്തിൽ സ്വിച്ച് ഒാൺ നടക്കും.
തുടർന്ന് ചിത്രീകരണം ആരംഭിക്കും. അതേസമയം ആരം ആണ് സൈജു കുറുപ്പ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷം സൈജുവിന്. സാക്ഷികൾ, ഹരിവരാസനം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. പി.ആർ. ഒ വാഴൂർ ജോസ് -
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |