SignIn
Kerala Kaumudi Online
Sunday, 23 August 2026 5.10 AM IST

ഖലീഫയുടെ രണ്ടാം ഭാഗം മോഹൻലാൽ നായകൻ

ss

പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിന് ഖലീഫ ദ ലെഗസി എന്നു പേരിട്ടു. മോഹൻലാൽ നായകനാവുന്ന ഖലീഫ ദ ലെഗസിൽ പൃഥ്വിരാജ് അതിഥി വേഷത്തിൽ എത്തുന്നു. ഖലീഫയിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി കാമിയോയായി മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ടൊവിനോ തേമസ്,​ സൗബിൻ ഷാഹിർ എന്നിവരും അതിഥി വേഷത്തിൽ എത്തി. ഖലീഫയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തേ 'കേരളകൗമുദിയിൽ' വാർത്ത വന്നതാണ്. ഓണം റിലീസായി എത്തിയ ഖലീഫ പൃഥ്വിരാജിന്റെ ആക്ഷൻ പരിവേഷത്തിനൊപ്പം വൈശാഖിന്റെ മാസ് പാക്കേജ് സംവിധാനവും സമ്പന്നമാക്കുന്നു. ജെക്സ് ബിജോയ്‌യുടെ സംഗീതവും ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണവും ചമൻചാക്കോയുടെ എഡിറ്റിംഗും സിനിമയുടെ ആവേശത്തിന് മാറ്റ് കൂട്ടുന്നുണ്ട്. മാളവിക ശർമ്മ,​ നീൽ നിതിൻ മുകേഷ്,​ രൺജി പണിക്കർ,​ സഞ്ജു ശിവറാം,​ ശിവജിത് പദ്മനാഭൻ,​ ഇന്ദ്രൻസ്,​ ഷമ്മി തിലകൻ,​ ഷൈൻ വർഗീസ്,​ ആനന്ദ് മന്മഥൻ,​ ഡോൺ മൈക്കിൾ,​ മോഹിനി,​ കൈറ,​ മാസ്റ്റർ നഫാഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവും ജിനു എബ്രഹാമാണ്. സൂരജ് കുമാർ,​ ശ്രീലാൽ സൂരപൂണി,​ സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്,​ ആക്ഷൻ യാനിക് ബെൻ,​ ഫീനിക്സ് പ്രഭു,​ ചേതൻ ഡിസൂസ,​ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ഷൈൻ വർഗീസ്,​ കോസ്റ്റ്യൂംസ് മഷർഹംസ,​ മേക്കപ്പ് അമൽചന്ദ്രൻ,​ കലാ സംവിധാനം വിശ്വനാഥ് അരവിന്ദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KHALIFA SECOND PART, KHALIFA, MOHANLAL FILM, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY