
ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമിൽ കാമിയോയായി ആസിഫ് അലി എത്തുന്നു എന്ന് വിവരം. 2012ൽ ദുൽഖർ സൽമാൻ നായകനായി അൻവർ ഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിൽ അതിഥി താരമായി ആസിഫ് അലി എത്തിയിരുന്നു. സെപ്തംബർ 3ന് ഐ ആം ഗെയിം റിലീസ് ചെയ്യും. മൂന്നു വർഷത്തിനുശേഷം ദുൽഖർസൽമാൻ നായകനായി എത്തുന്ന മലയാള ചിത്രം എന്ന നിലയിൽ വൻ പ്രതീക്ഷ നൽകുന്നു. മാസ് ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഐ ആം ഗെയിം ദുൽഖറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ എത്തുന്ന ചിത്രം കൂടി ആണ്.
തമിഴ് നടി സംയുക്ത വിശ്വനാഥന്റെയും തമിഴ് സംവിധായകനും നടനുമായ മിഷ്കിന്റെയും മലയാള അരങ്ങേറ്റം ആണ്. കയാദു ലോഹർ, ആന്റണി വർഗീസ്, വിനയ് ഫോർട്ട്, കതിർ, പാർത്ഥ് തിവാരി എന്നിവരും നിർണായക വേഷത്തിൽ എത്തുന്നു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം. സജീർ ബാബ, ഇസ്മയിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേർന്നാണ് സംഭാഷണം. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമൻ ചാക്കോ ,ആക്ഷൻ അൻപറിവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |