
മകളായി അനശ്വര രാജൻ
മെഗാസ‌്‌റ്റാർ ചിരഞ്ജീവി നായകനായി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാക്ക എന്നു പേരിട്ടു. ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർക്കു നൽകുന്ന സമ്മാനമായി ചിത്രത്തിന്റെ ടൈറ്റിൽ ഗ്ളിംപ്‌സ് വീഡിയോ പുറത്തിറങ്ങി. ചെമ്മീൻ കയറ്റുമതി കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്യുന്ന സത്യം എന്ന കഥാപാത്രമാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. രണ്ടു ഗെറ്റപ്പിൽ ചിരഞ്ജീവി എത്തുന്നു. മലയാള താരം അനശ്വര രാജൻ മകളുടെ വേഷം അവതരിപ്പിക്കുന്നു.
വാൾട്ടർ വീരയ്യയുടെ വൻ വിജയത്തിനുശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും ഒരുമിക്കുന്ന ചിത്രത്തിന് എസ്. തമൻ സംഗീതം പകരുന്നു. ജനുവരി 13ന് സംക്രാന്തി റിലീസായി പ്രദർശനത്തിന് എത്തും. കെ.വി.എൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് നിർമ്മാണം. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ ആന്റണി റൂബൻ, പ്രൊഡക്‌ഷൻ ഡിസൈനർ അവിനാഷ് കൊല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |