എൽ 367 ടൈറ്റിൽ പ്രഖ്യാപനം ഇന്ന് ,
മോഹൻലാൽ ചിത്രത്തിൽ പാർത്ഥിപൻ
1 MIN READ | AUTHOR : Web Desk PUBLISHED: SEPTEMBER 05, 2026 06:15 AM IST
തമിഴകത്തെ പ്രശസ്ത അഭിനേതാവും സംവിധായകനുമായ ആർ. പാർത്ഥിപൻ വീണ്ടും മലയാളത്തിൽ.നരേന്ദ്രൻ മകൻ ജയകാന്തൻ വക, മേൽവിലാസം റിലീസിന് ഒരുങ്ങുന്ന പ്രഥമ ദൃഷ്ടാ കുറ്റക്കാർ എന്നീ ചിത്രങ്ങൾക്കുശേഷം പാർത്ഥിപന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ്. ജോർജിയയിൽ ചിത്രീകരണം തുടരുന്ന ചിത്രത്തിൽ പാർത്ഥിപൻ അഭിനയിച്ച് തുടങ്ങി. മോഹൻലാൽ അടുത്തയാഴ്ച്ച ജോയിൻ ചെയ്യുമെന്നാണ് വിവരം. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. തെന്നിന്ത്യൻ താരം ഭാഗ്യശ്രീ ബോർസ ആണ് നായിക.
എൽ 367 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന് പഹൽ ഗാം ഭീകരാക്രമണങ്ങളും തുടർ നടപടിക്രമങ്ങളുമാണ് പ്രമേയം. ചിത്രത്തിന് ഈണം ഒരുക്കുന്നത് ദേശീയ പുരസ്കാര ജേതാവ് ശാശ്വത് സച്ച്ദേവ് ആണ് . ധുരന്ദറിലൂടെ ഇന്ത്യൻ സിനിമയിൽ തരംഗം തീർത്തതാണ് ശാശ്വത്. പുഷ്പ ദി റൈസ്, പുഷ്പ 2 ദി റൂൾ തുടങ്ങിയ ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച പോളിഷ് ഛായാഗ്രാഹകൻ മിററോസ്ലാ കുബ ബ്രോസെക്കാണ് ദൃശ്യാവിഷ്കാരം നിർവഹിക്കുന്നത് . ചിത്രത്തിലെ മുഴുവൻ താരനിരയെയും അണിയറപ്രവർത്തകരെയും പരിചയപ്പെടുത്തുന്ന ഒരു പ്രൊമോ വീഡിയോ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ