SignIn
Kerala Kaumudi Online
Saturday, 05 September 2026 6.38 AM IST

കാർത്തി നാളെ തലസ്ഥാനത്ത്

sss

തമിഴ് നടൻ കാർത്തി നാളെ തിരുവനന്തപുരത്ത് . ഇരട്ടവേഷങ്ങളവതരിപ്പിക്കുന്ന സർദാർ 2 എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വൈകിട്ട് 6ന് ലുലു മാളിലാണ് കാർത്തിയും സംഘവുമെത്തുന്നത്. പി.എസ്. മിത്രൻ കഥയെഴുതി സംവിധാനം ചെയ്ത സർദാർ 2 ൽ എസ്.ജെ.സൂര്യ, മാളവിക മോഹനൻ, രജീഷ വിജയൻ, ആഷിക രംഗനാഥ്,നാസർ, ആശിഷ് വിദ്യാർത്ഥി, യോഗി ബാബു, ജീൻ പോൾ ലാൽ, അവിനാഷ്, ചിന്നി ജയന്ത്, ദേവ ദർശിനി തുടങ്ങിയ ഒരു വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കാമറ - ജോർജ് സി. വില്യംസ്, സംഗീതം - സാം . സി.എസ്. പ്രിൻസ് പിക്ചേഴ്സിന്റെയും ഐ.വി. എന്റർടെയ്ൻമെന്റിന്റെയും ബാനറുകളിൽ എസ്. ലക്ഷ്മൺ കുമാറും ഇഷാന്ത് സക്സേനയും ചേർന്ന് നിർമ്മിക്കുന്ന സർദാർ 2 ന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ എ. വെങ്കടേഷാണ്. എസ് എസ് ആർ എന്റർടെയ്ൻമെന്റ്സാണ് സർദാർ 2 കേരളത്തിലെത്തിക്കുന്നത്. സെപ്തംബർ പത്തിനാണ് ആഗോള റിലീസ്.അതേസമയം കടുത്ത എം.ജി.ആർ ആരാധകനായി കാർത്തി എത്തിയ വാ വാത്തിയാർ ആയിരുന്നു താരത്തിന്റെ കഴിഞ്ഞ റിലീസ് .നളൻ കുമാരസ്വാമി സംവിധാനം ചെയ്ത ചിത്രത്തിൽ കൃതിഷെട്ടിയായിരുന്നു നായിക. സത്യരാജ് പ്രതിനായകനായി എത്തി . രാജ് കിരൺ ആണ് മറ്റൊരു പ്രധാന താരം . തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധ നേടാൻ കഴിഞ്ഞില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMANEWS, LATESTNEWS, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY