SignIn
Kerala Kaumudi Online
Saturday, 05 September 2026 6.40 AM IST

ഡിക്യു ​ ഗെയിം; മലയാള സിനിമയുടെ പുതിയ ഗെയിം ചേഞ്ചർ

sss

ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിം മലയാള സിനിമയുടെ പുതിയ ഗെയിം ചേഞ്ചർ ആയി മാറുന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ നട്ടെല്ല്. ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങൾ എന്നിവയിലെല്ലാം കയ്യടി നേടുന്ന ദുൽഖർ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ഡാൻ എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ ആദ്യാവസാനം കയ്യടി നേടുന്നു. മാസ് രംഗങ്ങളിലെല്ലാം കാഴ്ചവച്ച പെർഫോർമൻസ് ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. ഒരല്പം പാളിയാൽ കൈവിട്ട് പോകാവുന്ന കഥാപാത്രത്തെ അതീവ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിന് എത്തി.ആന്റണി വർഗീസ്, മിഷ്കിൻ, കതിർ, കയാദു ലോഹർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും മികച്ച പ്രകടന നൽകി.

നഹാസ് ഹിദായത്തിന്റ ഗംഭീര മേക്കിങ് ആണ് വമ്പൻ തിയേറ്റർ വിസ്മയമാക്കി മാറ്റുന്നത്.ഞെട്ടിക്കുന്ന ഇന്റർവെൽ പോയന്റും തകർപ്പൻ ക്ലൈമാക്സുമാണ് മറ്റു ഹൈലൈറ്റുകൾ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മാണം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ . സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്ന് സംഭാഷണങ്ങൾ എഴുതി. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും ജേക്സ് ബിജോയ് യുടെ സംഗീതവും ചമൻ ചാക്കോയുടെ എഡിറ്റിംഗും കരുത്ത് പകർന്നു. ത്രിസിപ്പിക്കുന്നതാണ് അൻപറിവ് ഒരുക്കിയ ആക്ഷൻ രംഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DQ, LATESTNEWS, CINEMA, IAM GAME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY