
ശിവകാർത്തികേയൻ നായകനായി രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കയാദുലോഹർ നായിക. എസ്.കെ. 27 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിലൂടെ ഇരുവരുംം ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ പരിതാപങ്ങൾ സുധാകർ, മരിയാൻ ജോർജ്, വി.ടി.വി ഗണേഷ് എന്നിവരാണ് മറ്റു താരങ്ങൾ.അതേസമയം സിലമ്പരസനെ നായകനാക്കി രാംകുമാർ ബാലകൃഷ്ണൻസംവിധാനം ചെയ്യാൻനിശ്ചയിച്ചിരുന്ന ചിത്രം ഉപേക്ഷിച്ചു. ആ ചിത്രത്തിലും നായിക കയാദു ആയിരുന്നു.
സത്യജ്യോതി ഫിലിംസ് ആണ് ശിവകാർത്തികേയൻ - രാംകുമാർ ബാലകൃഷ്ണൻ ചിത്രം നിർമ്മിക്കുന്നത്. പാർക്കിംഗ് എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ രാമകുമാർ ബാലകൃഷ്ണൻ, ശിവകാർത്തികേയനുമായി കൈകോർക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്.
ഡ്രാഗണിനു ശേഷം കരിയർ തന്നെ മാറിമറഞ്ഞ കയാദു ലോഹർ, ഇദയം മുരളി, ഇമ്മോർട്ടൽ എന്നീ ചിത്രങ്ങളിലും തിളങ്ങി. നാനിയുടെ തെലുങ്ക് ചിത്രം ദ പാരഡൈസിലും നായികയായി. മാരി സെൽവരാജിന്റെ സ്ത്രീ കേന്ദ്രീകൃത ചിത്രം 'മഞ്ഞനദി"യിലും സൂര്യ നായകനായി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ഹോംബാലെ ഫിലിംസിന്റെ ചിത്രത്തിലും നായികയാണ്. തെന്നിന്ത്യയിൽ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടെയും നായികയായി അഭിനയിച്ച കയാദു മലയാളത്തിൽ ഒടുവിൽ വേഷമിട്ടത് ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിൽ ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |