SignIn
Kerala Kaumudi Online
Monday, 28 September 2026 4.29 AM IST

പുതുമുഖങ്ങളുമായി ടീനേജ് റോം കോം

ss

നിർമ്മാണം ഇന്ത്യൻ സിനിമ

പ്ലസ് വൺ, പ്ലസ് ടു ക്ലാസിലെ കുട്ടികളെ കേന്ദീകരിച്ച് പൂർണമായും റോം കോം ചിത്രം അങ്കമാലിയിൽ ചിത്രീകരണ ആരംഭിച്ചു. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ഇസ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാനും, ഷിയാസ് ഹസ്സനും ചേർന്നു നിർമ്മിക്കുന്നു. സംവിധായകൻ ഗിരീഷ് എ.ഡി. ക്ലാപ്പു നൽകിയതോടെ ചിത്രീകരണം ആരംഭിച്ചു.

നഹാസ് ഹിദായത്ത്, ഗിരീഷ് എ.ഡി, എം.സി ജിതിൻ, സംഗീത് . പി. രാജൻ എന്നിവരോടൊപ്പം പ്രവർത്തിച്ച രോഹിത് ചന്ദ്രശേഖരൻ ടീനേജിന്റെ കുസൃതികളും നെഗളിപ്പും, പ്രണയവും, ഇണക്കവും പിണക്കവും എല്ലാം കോർത്തിണക്കി തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നു.

ഓഡിഷനിലൂടെ തിരഞ്ഞെടുത്ത പുതുമുഖങ്ങൾക്കൊപ്പം പ്രമുഖ താരങ്ങളും അണിനിരക്കുന്നു.തിരക്കഥ കിരൺ കെ എസ്, ഛായാഗ്രഹണം . ദീപക് ഡി. മേനോൻ, എഡിറ്റിംഗ് - ആകാശ് ജോസഫ് വർഗീസ് , സംഗീതം - ബിബിൻ അശോക്, കലാസംവിധാനം - ഔസേപ്പ് ജോൺ, പ്രൊഡക്‌ഷൻ കൺടോളർ- ആന്റണി തോമസ്. നരിവേട്ട എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്ക് വന്ന ഇന്ത്യൻ സിനിമ ഒരുക്കുന്ന നാലാമത്തെ ചിത്രം ആണ്. പി.ആർ. ഒ വാഴൂർ ജോസ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMANEWS, LATESTNEWS, ROMCOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY