
ഇടുക്കി പശ്ചാത്തലമാക്കി ത്രില്ലർ മൂഡിൽ ഒരുക്കിയ മനോഹര ചിത്രം എന്നു തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത അം അഃ എന്ന സിനിമയെ വിശേഷിപ്പിക്കാം. ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, തമിഴ് താരം ദേവദർശിനി എന്നിവരുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ദേവദർശിനിയുടെ ആദ്യ മലയാള ചിത്രമാണ് അം അഃ. പേര് നൽകുന്ന കൗതുകം സിനിമയ്ക്കുമുണ്ട്.
ദിലീഷ് പോത്തന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും സ്റ്റീഫൻ. ജാഫറിന്റെ മെമ്പറും വേറിട്ടു നിന്നു.
ഇടുക്കിയുടെ നാട്ടുവഴികളിൽ കാണുന്നവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. തനി ഇടുക്കിക്കാരനായി സിനിമയിലും ജാഫർ ഇടുക്കിയെ കാണാം. പൂർണമായും ഫാമിലി ഡ്രാമ എന്നും ചിത്രത്തെ വിശേഷിപ്പിക്കാം. അലൻസിയർ, ടി.ജി. രവി, രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, മീര വാസുദേവ്, ശ്രുതി ജയൻ, മാലപാർവതി, മുത്തുമണിഎന്നിവരാണ് മറ്റു താരങ്ങൾ. കഥാപാത്രത്തോട് എല്ലാ താരങ്ങളും നീതി പുലർത്തി. കവിപ്രസാദ് ഗോപിനാഥ് ആണ് തിരക്കഥ ഒരുക്കിയത്. മികച്ച കലാസൃഷ്ടികൾ ഇനിയും കവിപ്രസാദ് ഗോപിനാഥിൽ നിന്ന് പ്രതീക്ഷിക്കാം. അനീഷ് ലാൽ ആണ് ക്യാമറ. ഗോപി സുന്ദർ സംഗീതം ഒരുക്കുന്നു. ആവശ്യമായിടത്തു മാത്രമേ ബിജിത് ബാല കത്രിക വച്ചുള്ളൂ. കലാസംവിധാനം പ്രശാന്ത് മാധവും മേക്കപ്പ് രഞ്ജിത് അമ്പാടിയുമാണ്. സിബി മലയിലിന്റെ ശിഷ്യനായ തോമസ് സെബാസ്റ്റ്യൻ മമ്മൂട്ടി നായകനായ മായാ ബസാർ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. ജമ്നാ പ്യാരി, ഗൂഢാലോചന, എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. കാപി പ്രൊഡക്ഷൻസാണ് അം അഃ നിർമ്മിക്കുന്നത്.
മുൻവിധികളൊന്നുമില്ലാതെ ധൈര്യമായി ടിക്കറ്റെടുക്കാം. ചിത്രം നിരാശപ്പെടുത്തില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |