SignIn
Kerala Kaumudi Online
Tuesday, 11 August 2026 5.06 AM IST

നിമിഷ സജയൻ- കരുണാസ്- ചിത്രം എന്ന വിലൈ ഫസ്റ്റ് ലുക്ക്

ss

നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ സംവിധാനം ചെയ്യുന്ന 'എന്ന വിലൈ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഫാമിലി ഡ്രാമ ആയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ സജീവ് പാഴൂരിന്റെ ആദ്യ സംവിധാന സംരംഭം ആണ് എന്ന വിലൈ. അടുത്തിടെ, പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥ പുരസ്‌കാരം 'എന്ന വിലൈ' നേടി.

രാമേശ്വരം പശ്‌ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിൽ വൈ ജി മഹേന്ദ്രൻ, പൂർണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് മറ്റു താരങ്ങൾ.

ഏറെ മലയാള സാങ്കേതിക പ്രവർത്തകർ തമിഴ് ചിത്രത്തിനായി കൈകോർക്കുന്നു . ഛായാഗ്രഹണം - ആൽബി ആന്റണി, സംഗീതം- സാം സി . എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്,കലാമയ ഫിലിംസിന്റെ ബാനറിൽ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ-ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY